KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി
കോഴിക്കോട് കണ്ണാടിക്കല്‍ ചെട്ടിയാംവീട് ഇര്‍ഷാദ് ബാബു (40)വാണ് മരിച്ചത്.

SHARE THIS ON

കോഴിക്കോട് : കണ്ണാടിക്കല്‍ ചെട്ടിയാംവീട് ഇര്‍ഷാദ് ബാബു (40)വാണ് മരിച്ചത്. കാന്‍സര്‍ രോഗിയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഇര്‍ഷാദ്.

സംസ്ഥാനത്ത് അഞ്ച് പേര് കൂടി ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം, വയനാട്, കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് മരിച്ചത്. വയനാട് തരുവണ സ്വദേശി സി.എച്ച് അബ്ദുള്ളയുടെ ഭാര്യ ഫാത്തിമ ( 49) കൊവിഡ് ബാധിച്ച് മരിച്ചതായി ഇന്നലെ സ്ഥിരീകരിച്ചു.

കോഴിക്കോട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്നുപേര്‍ കൂടി ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം നെടുവ സ്വദേശി നഫീസ(76), കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ്(67), വടകര സ്വദേശി മുരളീധരന്‍(65)എന്നിവരാണ് മരിച്ചത്. വിളപ്പില്‍ശാല സ്വദേശി നാരായണ പിള്ളയാണ് തിരുവനന്തപുരം മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!