KSDLIVENEWS

Real news for everyone

കാണാതായ യുവാവിന്റെ മൃതദേഹം കൂട്ടുകാരന്റെ വീട്ട് മുറ്റത്തെ കിണറ്റിൽ ;
ദുരൂഹതയെന്ന് ബന്ധുക്കൾ

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ യുവാവിന്‍റെ മൃതദേഹം സുഹൃത്തിന്‍റെ വീട്ട് മുറ്റത്തെ കിണറ്റില്‍ നിന്നും കണ്ടെത്തി. നെയ്യാറ്റിന്‍കര കീഴാറൂര്‍ സ്വദേശി ഷാജിയുടെ മൃതദേഹമാണ് കൂട്ടുകാരന്‍റെ വീട്ടിലെ കിണറില്‍ നിന്നും അഴുകിയ നിലയില്‍ കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്ബാണ് 28കാരനായ ഷാജിയെ കാണാതായത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!