സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്കെതിരെ കോഫെപോസ നടപടികൾക്ക് തുടക്കം , ഒരു വർഷം കരുതൽ തടങ്കലിന് നീക്കം

തിരുവനന്തപുരം: വിമാനത്താവള കളളക്കടത്ത് കേസില്‍ പ്രതികള്‍ക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികള്‍ക്ക് തുടക്കമായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവാണ് നടപടി തുടങ്ങിയത്. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ ഒരു വര്‍ഷം കരുതല്‍ തടങ്കലിലാക്കാനാണ് നീക്കം. സ്ഥിരം സാമ്ബത്തിക കുറ്റവാളികള്‍ക്കെതിരായാണ് കോഫെപോസ ചുമത്തുന്നത്.
ഇതിനായി കോഫെപോസ ബോര്‍ഡിനു മുന്നില്‍ അപേക്ഷ നല്‍കും. ഹൈക്കോടതി ജഡ്ജിമാര്‍ അടങ്ങിയ കോഫേപോസ സമിതിയാണ് അനുമതി നല്‍കേണ്ടത്. പ്രതികള്‍ രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷയ്ക്ക് ഭീഷണിയെന്നും കസ്റ്റംസ് വാദിക്കുന്നു. കളളക്കടത്തിലെ ഇടനിലക്കാര്‍, പണം മുടക്കിയവര്‍, വാങ്ങിയവര്‍ എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ അപേക്ഷ നല്‍കും.

