കാസർഗോഡ് ജില്ലയിൽ ഇന്ന് 140 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 138 പേർക്കും. 128 പേർക്ക് രോഗ മുക്തി

ജില്ലയില്‍ 140 പേര്‍ക്ക് കൂടി കോവിഡ് ചികിത്സയിലുള്ളവർ 2000 കടന്നു
ഇന്ന് (സെപ്റ്റംബര്‍ 10) ജില്ലയില്‍ 140 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ138 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഓരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 128 പേര്‍ക്ക് കോവിഡ് ഭേദമായെന്ന്ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവിൽ ചികിത്സയിലുള്ള
രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. 2001 പേരാണ് ചികിത്സയിലുള്ളത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6284 പേര്‍
വീടുകളില്‍ 4775 പേരും സ്ഥാപനങ്ങളില്‍ 1393 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6284 പേരാണ്. പുതിയതായി 315 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1205 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 102 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 431 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 289 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 162 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
6818 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 618 പേര്‍ വിദേശത്ത് നിന്നെത്തിയവരും 453 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4770 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 47 ആയി.

