ഇന്ത്യന്‍ വ്യോമസേനയിലേക്ക് റഫാല്‍ ജെറ്റുകള്‍ ഉള്‍പ്പെടുത്തിയ നടപടിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിംഗ് ധോണി.

മുംബൈ: ഇന്ത്യന്‍ വ്യോമസേനയിലേക്ക് റഫാല്‍ ജെറ്റുകള്‍ ഉള്‍പ്പെടുത്തിയ നടപടിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിംഗ് ധോണി. പുതിയ വിമാനങ്ങള്‍ പൈലറ്റുമാരുടെ കയ്യിലെത്തുന്നതോടെ സേനയുടെ “മാരകശക്തി വര്‍ദ്ധിക്കുകയേയുള്ളൂ” എന്ന് ധോണി പറഞ്ഞു.
പാരച്യൂട്ട് റെജിമെന്റിന്റെ (106 പാരാ ടിഎ ബറ്റാലിയന്) ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റില്‍ ലെഫ്റ്റനന്റ് കേണലിന്റെ ഓണററി റാങ്ക് ധോണി വഹിക്കുന്നുണ്ട്. യുദ്ധവിമാനങ്ങളെ വ്യോമസേനയുടെ 17 സ്ക്വാഡ്രണിലേക്ക് അഞ്ച് റാഫേല്‍ വിമാനങ്ങളെ അംബാല എയര്‍ബേസില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തിയതില്‍ ധോണി ആഹ്ളാദം പ്രകടിപ്പിച്ചു.
“അവസാനം അവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചടങ്ങോടെ, ലോകത്തിലെ ഏറ്റവും മികച്ച പ്രഹരശേഷി തെളിയിക്കപ്പെട്ട 4.5ാം തലമുറ യുദ്ധവിമാനത്തിന് ലോകത്തിലെ ഏറ്റവും മികച്ച യുദ്ധ വൈമാനികരെ ലഭിക്കുന്നു. നമ്മുടെ പൈലറ്റുമാരുടെ കൈകളിലും, നമ്മുടെ പക്കലുള്ള വ്യത്യസ്ത വിമാനങ്ങള്ക്കൊപ്പവും, വ്യോമസേനയുടെ ഭാഗമായും റഫാലിന്റെ മാരകശക്തി വര്‍ദ്ധിക്കുകയേയുള്ളൂ, “ധോണി ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ഒരുങ്ങുന്ന ധോണി ഇപ്പോള്‍ ലീഗ് മത്സരങ്ങള്‍ക്കായി ദുബായിലാണ്. സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ധോണി 17 സ്ക്വാഡ്രണ്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്നു.
“ഗ്ലോറിയസ് 17 സ്ക്വാഡ്രണ്‍ (ഗോള്‍ഡന്‍ ആരോസ്) നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു, മിറാഷ് 2000 ന്റെ സേവന റെക്കോര്‍ഡ് റാഫേല്‍ മറികടക്കുമെന്ന് ഞങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുന്നു, പക്ഷേ സു30 എംകെഐ എന്റെ പ്രിയങ്കരനായി തുടരുന്നു. ഒപ്പം ആണ്‍കുട്ടികള്‍ക്ക് ഡോഗ് ഫൈറ്റിന് പുതിയ ടാര്‍ഗെറ്റ് ലഭിക്കുന്നു, ഒപ്പം സൂപ്പര്‍ സുഖോയിലേക്ക് അവ അപ്ഗ്രേഡ് ചെയ്യുന്നത് വരെ ബിവിആര്‍ (ബിയോണ്ട് വിഷ്വല്‍ റെയ്ഞ്ച്) ഇടപെടലുകള്‍ക്കായി കാത്തിരിക്കുകയും ചെയ്യാം,” ധോണി ട്വീറ്റ് ചെയ്തു.
വിമാനം സേനയില്‍ ഉള്‍പ്പെടുത്തിയ ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഫ്രാന്‍സിന്റെ സായുധസേന മന്ത്രി ഫ്ലോറന്‍സ് പാര്‍ലിയും പങ്കെടുത്തു.
ഫ്രാന്‍സിലെ സായുധസേനാ മന്ത്രിയായ ഫ്ലോറന്‍സ് പാര്‍ലിയെ ഡല്‍ഹിയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. തുടര്‍ന്നായിരുന്നു അംബാലയിലെ ചടങ്ങുകള്‍.
വ്യോമസേനാ ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ (എസിഎം) ആര്‍കെഎസ് ഭദൗരിയയും ചടങ്ങില്‍ പങ്കെടുത്തു. 90 കളുടെ അവസാനത്തില്‍ റഷ്യയില്‍ നിന്ന് സുഖോയ് -30 വിമാനങ്ങള്‍ ഇറക്കുമതി ചെയ്ത ശേഷം പിന്നീട് റഫാലാണ് സമാനമായ രീതിയില്‍ വ്യോമസേനയിലെത്തിക്കുന്നത്.

