KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 34,973 പേർക്ക് കോവിഡ്; 260 മരണം; ആകെ കോവിഡ് മരണം 4,42,009 ആയി ഉയർന്നു

SHARE THIS ON

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 34,973 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 26,200 പേരും കേരളത്തിലാണ്.

കേരളം ഒഴിച്ചുള്ള മറ്റു സംസ്ഥാനങ്ങളിലാകെ കൂടി 8773 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,681 പേര്‍ രോഗമുക്തരായി. 260 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ 3,90,646 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ഇന്ത്യയിലെ ആകെ കോവിഡ് മരണം 4,42,009 ആയി ഉയര്‍ന്നു.

ഇന്നലെ 34,973 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 3,31,74,954 ആയി. 3,23,42,299പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 72,37,84,586 വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!