KSDLIVENEWS

Real news for everyone

നബിദിനം: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു; ആഘോഷമാക്കാന്‍ പ്രവാസി മലയാളികൾ

SHARE THIS ON

അബുദാബി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇൗ മാസം 15 ന് (12 റാബി അൽ അവ്വൽ, ഹിജ്റ 1446 ) സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പൊതു അവധിയായിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സർക്കാർ മേഖലയ്ക്ക് നേരത്തെ തന്നെ ഇൗ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.

അവധി ദിവസം ജോലി ചെയ്യുന്നവർക്ക് അവധിക്ക് പകരമായി മറ്റൊരു ദിവസം ശമ്പളത്തോടുകൂടിയ അവധി തേടാൻ അർഹതയുണ്ട്. ഗൾഫ് ഉൾപ്പെടെ മിക്ക ഇസ്‌ലാമിക രാജ്യങ്ങളിലും പ്രവാചകന്റെ ജന്മദിനം ഇസ്‌ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉൽ അവ്വൽ 12-നാണ്. 

35 രാജ്യങ്ങളിൽ നിന്നുള്ള ഓസ്ട്രേലിയൻ കുടിയേറ്റക്കാരുടെ നേതാവ്; ആ പ്രവർത്തനങ്ങൾ മന്ത്രിയാക്കി: അഭിമാന നിമിഷമെന്ന് ആന്റോ ആന്റണി

മലയാളികളെ സംബന്ധിച്ചിടത്തോളം നബിദിന അവധി ഇരട്ടിമധുരം നൽകുന്നു. ഏറെ കാലത്തിന് ശേഷമാണ് തിരുവോണ ദിവസം പൊതു അവധിവരുന്നത്. ഇത് വൻ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി മലയാളികൾ.

error: Content is protected !!