KSDLIVENEWS

Real news for everyone

വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി

SHARE THIS ON

മലപ്പുറം: വിവാഹത്തിന് മൂന്നു ദിവസം മുമ്പ് മങ്കട പള്ളിപ്പുറത്തു നിന്ന് കാണാതായ പ്രതിശ്രുത വരൻ കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ (30) കണ്ടെത്തി. ഊട്ടിയിൽ നിന്നാണ് മലപ്പുറം പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ആറ് ദിവസം മുമ്പാണ് വിഷ്ണുജിത്തിനെ കാണാതായത്.

ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിയിരുന്നത്. വിഷ്ണുജിത്തിന്‍റെ സുഹൃത്ത് ശരത്തും അന്വേഷണസംഘത്തോടൊപ്പം കോയമ്പത്തൂരിലേക്ക് പോയിരുന്നു. കഴിഞ്ഞ നാലിന് യുവാവ് പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ബസ് കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. ദൃശ്യത്തിലുള്ളത് വിഷ്ണുജിത്ത് ആണെന്ന് കുടുംബവും സ്ഥിരീകരിച്ചു.

വിവാഹത്തിന് മൂന്നു ദിവസം മുമ്പ് മങ്കട പള്ളിപ്പുറത്തു നിന്നാണ് പ്രതിശ്രുത വരൻ കുറന്തല വീട്ടിൽ വിഷ്ണുജിത്ത് (30) കാണാതായത്. അഞ്ച് ദിവസമായി കാണാനില്ലെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു. വിവാഹാവശ്യത്തിനുള്ള പണത്തിനായി പാലക്കാട്ടെ സുഹൃത്തിന്‍റെ അടുത്തേക്ക് സെപ്റ്റംബർ നാലിന് രാവിലെ ആറോടെ വിഷ്ണുജിത്ത് പോയതാണ്. ബസിലായിരുന്നു യാത്ര.

രാത്രി 8.10നാണ്​ അവസാനമായി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടത്​. തുടർന്ന്​ ​ഫോൺ സ്വിച്ച്​ ഓഫ്​ ആയി. ഞായറാഴ്​ചയായിരുന്നു വിഷ്​ണുജിത്തിന്‍റെ വിവാഹം നടക്കേണ്ടിയിരുന്നത്. ഒരു ലക്ഷത്തോളം രൂപ സുഹൃത്തിൽ നിന്ന് വാങ്ങി തിരികെ മടങ്ങുമെന്നാണ് വീട്ടുകാരെ ഫോണിൽ അറിയിച്ചത്​.

കഞ്ചിക്കോട് നിന്നാണ് വിഷ്ണുജിത്തിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ഐസ്ക്രീം കമ്പനി ജീവനക്കാരനായ വിഷ്ണുജിത്തിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് മലപ്പുറം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

error: Content is protected !!