KSDLIVENEWS

Real news for everyone

റോബിൻ ബസ് നടത്തുന്നത് നിയമലംഘനം; സർക്കാർ വാദം അംഗീകരിച്ച് ഹൈക്കോടതി

SHARE THIS ON

കൊച്ചി: സർക്കാർ നടപടികൾക്കെതിരായി റോബിൻ ബസ് ഉടമ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. റോബിൻ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്ആർടിസിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് ആളെ കയറ്റാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഓൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾ പ്രകാരം സർവീസ് നടത്താനും ബോർഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്നായിരുന്നു റോബിൻ ബസ് ഉടമ പറഞ്ഞിരുന്നത്.റോബിന്‍ ബസ് നടത്തുന്നത് പെര്‍മിറ്റ് ലംഘനമാണ് എന്ന് സര്‍ക്കാരും എം വി ഡിയും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ ബസിന് പിഴ ചുമത്തുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തു.

ഇത് ചോദ്യം ചെയ്താണ് റോബിന്‍ ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസില്‍ കെഎസ്ആര്‍ടിസിയും കക്ഷി ചേര്‍ന്നിരുന്നു. സർക്കാരിന് വേണ്ടി സ്പെഷ്യൽ ഗവർണമെന്റ് പ്ലീഡർ പി.സന്തോഷ് കുമാറാണ് ഹാജരായത്. പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സ്വകാര്യ സര്‍വീസ് നടത്തുന്ന ബസാണ് റോബിന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!