ഇസ്രായേല്‍ ജൂതരുടെ രാജ്യമല്ല, ജൂതായിസം സയണിസമല്ല’; ഇസ്രായേല്‍ പതാക കത്തിച്ച് ഒരു വിഭാഗം ജൂതര്‍

ഇസ്രായേല്‍ ജൂതരുടെ രാജ്യമല്ലെന്ന് പ്രഖ്യാപിച്ചും അവരുടെ ചെയ്തികള്‍ക്ക് ജൂതര്‍ ഉത്തരവാദികളല്ലെന്ന് പറഞ്ഞും ഒരു വിഭാഗം ജൂതര്‍ രംഗത്ത്.
തോറ ജൂതായിസം എന്ന എക്സ് (ട്വിറ്റര്‍) ഹാൻഡിലിലൂടെയടക്കമാണ് ഒരു വിഭാഗം ജൂതര്‍ ഇസ്രായേലിനോടുള്ള തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇസ്രായേലിന്റെ പതാക കത്തിക്കുന്ന വീഡിയോ സഹിതമാണ് പ്രതികരണം. ജൂത പുരോഹിതരടക്കമുള്ളവര്‍ പതാക കത്തിക്കുന്നതാണ് വീഡിയോയിലുള്ളത്.
‘ജൂതായിസം സയണിസമല്ല!
ഇസ്രായേല്‍ ജൂത ജനതയുടെ രാജ്യമല്ല!
ഇസ്രായേല്‍ ജൂതന്മാരെ പ്രതിനിധീകരിക്കുന്നില്ല, അവരുടെ പേരില്‍ സംസാരിക്കുന്നില്ല!
ഇസ്രായേല്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജൂതന്മാര് ഉത്തരവാദികളല്ല!
ആന്റി സയണിസം എന്നാല്‍ ആന്റിസെമിറ്റിസമല്ല’ വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ അവര്‍ വ്യക്തമാക്കി.
തോറ ജൂതായിസം എന്ന എക്സ് ഹാൻഡിലിന് ‘ജ്യൂയിഷ് യുണൈറ്റഡ് എഗൈൻസ്റ്റ് സിയോണിസം’ എന്നാണ് അടിക്കുറിപ്പ് നല്‍കിയിട്ടുള്ളത്. അഥവാ സിയോണിസത്തിനെതിരെയുള്ള ജൂതരുടെ കൂട്ടായ്മ എന്നര്‍ത്ഥം.
ഓര്‍ത്തഡോക്സ് ജൂത വിഭാഗമാണ് തോറ ജൂതായിസമെന്ന പദം ഉപയോഗിക്കാറുള്ളത്. തോറ ജൂതന്മാര് സിയോണിസത്തില്‍ വിശ്വസിക്കുന്നില്ലെന്നും അവര്‍ സിയോണിസ്റ്റുകളല്ലെന്നും മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. ഇസ്രായേലിലെ ജൂത അധിനിവേശകര്‍ ജൂത കുടിയേറ്റക്കാരല്ലെന്നും പറഞ്ഞു. ഇവര്‍ സിയോണസത്തിന്റെ മതത്തില്‍ ജീവിക്കുകയും വിശുദ്ധ ജൂതായിസത്തെ ചവിട്ടുമെതിക്കുകയുമാണെന്നും ട്വീറ്റില്‍ വിമര്‍ശിച്ചു.
ഇസ്രായേല്‍ രൂപീകരിക്കപ്പെടുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് ജൂതരും മുസ്ലിംകളും ക്രൈസതവരും ഫലസ്തീനില്‍ സമാധാനപൂര്‍വം ജീവിച്ചുവരികയായിരുന്നുവെന്നും സിയോണിസമാണ് അവരുടെ ഐക്യം തകര്‍ത്തതെന്നും മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. ഫലസ്തീൻ പതാകയേന്തി നില്ക്കുന്ന ജൂതരുടെ വീഡിയോ സഹിതമാണ് ഈ ട്വീറ്റ്.
അതിനിടെ, ഇസ്രായേല്‍- ഫലസ്തീൻ സംഘര്‍ഷം അതിരൂക്ഷമായി തുടരുകയാണ്. സംഘര്‍ഷത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടലിന്റെ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് റഷ്യ പറഞ്ഞിരിക്കുകയാണ്. ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തിന് അമേരിക്കൻ സൈനിക സന്നാഹമെത്തിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.
ഇസ്രായേലിന്റെ കയ്യേറ്റങ്ങളും ദ്വിരാഷ്ട്ര ഫോര്‍മുല അവഗണിച്ചതുമാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലിന് കാരണമെന്ന് അറബ് ലീഗ് കുറ്റപ്പെടുത്തി. പ്രതിസന്ധി പരിഹരിക്കാൻ യുഎൻ ഫോര്‍മുല അംഗീകരിക്കുകയാണ് വഴിയെന്നും അറബ് ലീഗ് വ്യക്തമാക്കി.510 ലധികം പേരാണ് ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു. ഗസ്സക്കുള്ള വെള്ളം വിതരണം ഉടൻ നിര്‍ത്താൻ ഉത്തരവിട്ടതായി ഇസ്രായേല്‍ ഊര്‍ജ മന്ത്രി അറിയിച്ചു. അതേസമയം, ഗസ്സയിലെ ആശുപത്രികള്‍ക്ക് നേരെയുള്ള ആക്രമണം തടയണമെന്ന് ലോകരാജ്യങ്ങളോട് ഫലസ്തീൻ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.