എൻഡിഎ മുന്നിൽ ; നിതീഷിനെ കടത്തിവെട്ടി ബിജെപി ; ബിഹാറിൽ പോരാട്ടം മുറുകുന്നു

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ലീഡ് നില മാറിമറിയുന്നു. നാല് സീറ്റിന്റെ വ്യത്യാസത്തില്‍ എന്‍ഡിഎ മുന്നിലെത്തി. നിലവില്‍ എന്‍ഡിഎയ്ക്ക് 119, മഹാസഖ്യടത്തിന് 115 എന്നിങ്ങനെയാണ് സീറ്റ് നില.
ആദ്യ കുതിപ്പിന് ശേഷം ആര്‍ജെഡിയുടെ ലീഡ് നില കുറയുകയാണ്. ആദ്യ മണിക്കൂറില്‍ത്തന്നെ കേവലഭൂരിപക്ഷമായ 122ലേക്ക് മഹാസഖ്യം എത്തിയിരുന്നു. എന്നാല്‍ പിന്നീട് മഹാസഖ്യത്തിന്റെ ലീഡ് നിലയില്‍ മാറ്റം സംഭവിക്കുകയായിരുന്നു.
മഹാസഖ്യത്തില്‍ ആര്‍ജെഡി 79 സീറ്റുകൡ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 23സീറ്റിലും ലീഡ് ചെയ്യുന്നു. എന്‍ഡിഎയില്‍ ബിജെപിയാണ് മുന്നില്‍. 61 ഇടങ്ങളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്.ജെഡിയു 49 സീറ്റുകളിലും ലീഡ് ചെയ്യുന്നു. എല്‍ജെപി 6ഇടങ്ങളിലും ലീഡ് ചെയ്യുന്നു.

