KSDLIVENEWS

Real news for everyone

സ്റ്റോയ്നിസിന്റെ കളി ബാംഗ്ലൂർ കാണാൻ പോവുന്നതേയുള്ളു ‘ ; കോഹ്’ലിയെ കുത്തി ലാറ

SHARE THIS ON

ദുബായ്: ഓപ്പണിങ്ങില്‍ പൃഥ്വി ഷായ്ക്ക് പകരം സ്റ്റൊയ്‌നിസിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്ന നീക്കമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് നിര്‍ണായകമായത്. സ്റ്റൊയ്‌നിസിനെ നഷ്ടപ്പെടുത്തിയ ബാംഗ്ലൂര്‍ വിലയറിയാന്‍ പോവുന്നതേയുള്ളു എന്നാണ് ഇതിഹാസ താരം ബ്രയാന്‍ ലാറ ഇപ്പോള്‍ പറയുന്നത്.

സ്റ്റൊയ്‌നിസിനെ ഓപ്പണിങ്ങില്‍ ഇറക്കുന്നതിനെ കുറിച്ച്‌ പോണ്ടിങ്ങുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം എനിക്ക് സൂചന നല്‍കിയിരുന്നു. അത് ഫലം കണ്ടു. ഈ ഫോര്‍മാറ്റില്‍ ബൗള്‍ ചെയ്യുക എന്നത് പ്രയാസമാണ്. ഗ്രൗണ്ടില്‍ ഇറങ്ങുന്നതിന് മുന്‍പ് വ്യക്തമായ ധാരണ ഉണ്ടാക്കുക എന്നതാണ് ഇവിടെ തുണയ്ക്കുക, ലാറ പറഞ്ഞു.

ടി20യില്‍ വിക്കറ്റ് വീഴ്ത്തുക എന്നത് മാത്രമല്ല വിഷയം. റണ്‍റേറ്റ് കുറച്ച്‌ നിര്‍ത്തുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ കളി നിയന്ത്രിക്കുന്നത് എതിരാളികളെ സമ്മര്‍ദത്തിലാക്കുമെന്നം ലാറ പറഞ്ഞു. ഫൈനലിലും സ്റ്റൊയ്‌നിസിനെ ഡല്‍ഹി ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നേക്കും.

ഡല്‍ഹിയുടെ ആദ്യ ഐപിഎല്‍ ഫൈനലാണ് ഇത്. നാല് വട്ടം കിരീടത്തില്‍ മുത്തമിട്ട മുംബൈക്ക് മുന്‍പില്‍ നില്‍ക്കുമ്ബോള്‍ സമ്മര്‍ദം ഡല്‍ഹിക്ക് മേലാണ്. മാത്രമല്ല, സീസണില്‍ മൂന്ന് വട്ടം ഏറ്റുമുട്ടിയപ്പോഴും ജയം നിന്നത് മുംബൈക്ക് ഒപ്പം എന്നത് ഡല്‍ഹിയെ അലട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!