അന്തിമ ഫലം അർധ രാത്രിയോടെ ; ആകാംശയിൽ പാർട്ടികൾ. ലീഡിൽ കേവല ഭൂരിപക്ഷം കൈവിട്ട് എൻഡിഎ ; ബീഹാറിൽ ഇഞ്ചോടിഞ്ച്

പട്നാ ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചന നൽകി പുതിയ ഫലസൂചനകൾ . ലീഡ് നിലയിൽ എൻഡിഎ കേവലഭൂരിപക്ഷം കൈവിട്ടു . തിരിച്ചുവരവിന്റെ വ്യക്തമായ സൂചന നൽകി മഹാസഖ്യം നിലമെച്ചപ്പെടുത്തുന്നു . 33 സീറ്റുകളിൽ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത് . ഇവിടങ്ങളിൽ ലീഡ് നില ആയിരം വോട്ടിൽ താഴെയാണ് . 16 സീറ്റിൽ ലീഡുനില് അഞ്ഞൂറുവോട്ടിൽ താഴെയാണ് . ആർജെഡി ഏറ്റവും വലിയ കക്ഷിയായി . ലീഡ് നിലയിൽ ബിജെപിയെ മറികടന്നാണ് ആർജെഡി ഏറ്റവും വലിയ കക്ഷിയായത് . അന്തിമഫലം അനുകൂലമാകുമെന്ന് ആർജെഡി എംപി മനോജ് ഡോ അവകാശപ്പെട്ടു . ഇടതുപാർട്ടികൾ 13 സീറ്റിൽ മുന്നിൽ . അഞ്ചിടത്ത് ജയിച്ചു . അന്തിമഫലം f അർധരാത്രിയോടെ മാത്രമെ പുറത്തുവരൂവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ 9ി അറിയിച്ചു . 65 % വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ 171 സീറ്റുകളിലെ ഫലം പുറത്തുവന്നതായി പ്രാദേശിക മാധ്യമങ്ങൾ . 86 സീറ്റുകളിൽ എൻഡിഎയും 80 ൽ മഹാസഖ്യവും വിജയിച്ചു . മറ്റുള്ളവർ 5 സീറ്റിലും വിജയിച്ചു . ലീഡ് നിലയിൽ എൻഡിഎ കേവല ഭൂരിപക്ഷം മറികടന്നു . 243 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകൾ ജയിക്കണം . അതേസമയം , ഗ്രാമീണ മേഖലകളിൽ വോട്ടെണ്ണൽ മന്ദഗതിയിലാണ് പുരോഗമിക്കുന്നത് . കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ ഇത്തവണ് 63 % അധികം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ്.ഉപയോഗിച്ചത് . ആകെ 4.11 f വോട്ടുകളിൽ വൈകിട്ട് അഞ്ചരവരെ 2.7 വോട്ടുകൾ മാത്രമേ എണ്ണാൻ 9 സാധിച്ചുവുള്ളൂയെന്നും അതിനാൽ പൂർണഫലം രാതി വൈകിയേ എത്തുകയുള്ളൂവെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു . 2015 ൽ 53 സീറ്റുകളുണ്ടായിരുന്ന ബിജെപി നില മെച്ചപ്പെടുത്തിയപ്പോൾ ഭരണവിരുദ്ധ വികാരം നേരിടുന്ന ജെഡിയു സിറ്റിങ് സീറ്റുകളിൽപ്പോലും പിന്നിലാണ് .എന്നാൽ ഇടതുപാർട്ടികൾ വൻ നേട്ടമുണ്ടാക്കി .

