ബുംറയേയും ഡി കോക്കിനേയും പിന്നിലാക്കി; മികച്ച താരത്തിനുള്ള ICC പുരസ്‌കാരം രചിന്‍ രവീന്ദ്രയ്ക്ക്

ദുബായ്: ന്യൂസീലന്‍ഡിന്റെ പുത്തന്‍ താരോദയം രചിന്‍ രവീന്ദ്രയെ ഐ.സി.സി ഒക്ടോബര്‍ മാസത്തിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്തു. ലോകകപ്പിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരത്തിന് തുണയായത്. 23-കാരനായ രചിന്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് എന്നിവരെ പിന്നിലാക്കിയാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ഇതാദ്യമായാണ് താരം ഈ പുരസ്‌കാരം നേടുന്നത്. ന്യൂസീലന്‍ഡ് ഇതിനോടകം സെമി ഫൈനല്‍ ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. രചിന്റെ തകര്‍പ്പന്‍ പ്രകടനം ടീമിന്റെ ഉയര്‍ച്ചയ്ക്ക് ഒരുപാട് സഹായിച്ചു. നിലവില്‍ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം രചിനാണ്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 565 റണ്‍സാണ് താരം അടിച്ചെടുത്തത്. 70.62 ആണ് ബാറ്റിങ് ശരാശരി. മികച്ച വനിതാതാരമായി വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസിനെ തിരഞ്ഞെടുത്തു. ഓള്‍റൗണ്ട് മികവിലാണ് താരം പുരസ്‌കാരം നേടിയത്