KSDLIVENEWS

Real news for everyone

ഒമാനില്‍ 179 പേർക്ക് കൂടി കോവിഡ് ; 293 പേർക്ക് മുക്തി ; രണ്ട് മരണം

SHARE THIS ON

ഒമാനില്‍ രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. 179 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 125,669 ആയി. ആകെ 1463 പേരാണ് കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടത്.

പുതിയതായി 293 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 117,327പേരാണ് രോഗമുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.4 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 135 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 65 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!