ബില്‍ ഗേറ്റ്സ് ദുബൈ എക്സ്പോ സന്ദര്‍ശിച്ചു

ദുബൈ: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ലോകത്തെ നാലാമത്തെ അതിസമ്ബന്നനും നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളുമായ ബില്‍ ഗേറ്റ്സ് എക്സ്പോ 2020 ദുബൈ സന്ദര്‍ശിച്ചു. ബില്‍ ഗേറ്റ്സിെന്റ നേതൃത്വത്തിലുള്ള ഫൗണ്ടേഷനും എക്സ്പോയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് താഴേക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. ഈ സാഹചര്യത്തിലാണ് സന്ദര്‍ശനം. യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹീം അല്‍ ഹാഷിമി ബില്‍ ഗേറ്റ്സിനെ സ്വീകരിച്ചു.
എക്സ്പോ നഗരിയിലെ പ്രധാന നവീന ആശയങ്ങളുടെ പ്രദര്‍ശനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ചെലവുകുറഞ്ഞ രീതിയില്‍ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം സമര്‍പ്പിക്കുന്ന പുതുമയുള്ള സംരംഭങ്ങളാണ് അദ്ദേഹം വീക്ഷിച്ചത്. യു.കെയിെല കിറ്റി ലിയാവോ വികസിപ്പിച്ച ‘ഐഡിയബാറ്റിക്’ സംവിധാനം സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടു.
വിദൂര സ്ഥലങ്ങളിലേക്കുള്ള ദീര്‍ഘയാത്രകളില്‍ വാക്സിനുകളും ജീവന്‍രക്ഷാ മരുന്നുകളും ഫ്രഷായി സൂക്ഷിക്കാവുന്ന സംവിധാനമാണ് ഇവര്‍ വികസിപ്പിച്ചത്. മരുഭൂ പ്രദേശങ്ങളില്‍ കൃഷി എളുപ്പമാക്കുന്നതിന് അവതരിപ്പിക്കപ്പെട്ട നോര്‍വേയുടെ ‘ഡെസേര്‍ട്ട് കണ്ട്രോള്’ സംവിധാനവും അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു. സസ്റ്റൈനബിലിറ്റി പവിലിയനും സന്ദര്‍ശിച്ചു. എക്സ്പോ ടി.വിയില്‍ സംസാരിച്ച അദ്ദേഹം സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വേഗത്തിലാക്കാന്‍ ലോകത്തോട് ആവശ്യപ്പെട്ടു.
കോവിഡിെന്റ സാഹചര്യത്തില്‍ ലോകം വിഷമകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വാക്സിന് നീതിപൂര്‍വകമായി വിതരണം ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

