വിവാഹത്തെപ്പറ്റി അറിഞ്ഞത് വാര്‍ത്തകളിലൂടെ; തേജസ്വി യാദവിന് അഭിനന്ദനവുമായി നിതീഷ് കുമാര്‍

ന്യൂഡൽഹി: വിവാഹിതനായ തന്റെ മുൻ ഡെപ്യൂട്ടി തേജസ്വി യാദവിന് അഭിനന്ദനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിവാഹത്തെപ്പറ്റി അറിയിക്കാത്തതിലും ക്ഷണിക്കാത്തതിലും ചെറിയ നിരാശയും നിതീഷ് കുമാർ തന്റെ അഭിനന്ദന സന്ദേശത്തിൽ പ്രകടിപ്പിച്ചു. ഇപ്പോൾ പ്രതിപക്ഷ നേതാവായ തേജസ്വി യാദവിന്റെ വിവാഹത്തെക്കുറിച്ച് ‘വാർത്താമാധ്യമങ്ങളിലാണ്’ താൻ അറിഞ്ഞതെന്ന് നിതീഷ് കുമാർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു..
നിതീഷ് കുമാറിന്റെ മുഖ്യ എതിരാളിയായ ആർജെഡി നേതാവ് ലാലു പ്രസാദിന്റെ ഇളയ മകനാണ് തേജസ്വി യാദവ്. ലാലു പ്രസാദും നിതീഷ് കുമാറും 1974-ലെ ജെപി പ്രസ്ഥാനം മുതൽ വിദ്യാർത്ഥി നേതാക്കളായിരിക്കുന്ന കാലം മുതൽ പരസ്പരം അറിയാവുന്നവരാണ്.
കടുത്ത രാഷ്ട്രീയ വിരോധമുണ്ടെങ്കിലും രണ്ടുപേരുടെയും വീടുകളിലെ പല വിശേഷാവസരങ്ങളിലും ഇരുവരും പങ്കെടുത്തിരുന്നു. മൂന്നര വർഷം മുമ്പ് ലാലു പ്രസാദിന്റെ മൂത്തമകന്റെ വിവാഹത്തിനും നിതീഷ് കുമാർ എത്തിയിരുന്നു