വാമോസ് മാര്‍ട്ടിനെസ്…വാമോസ് അര്‍ജന്റീന… ഓറഞ്ചുപടയെ തകര്‍ത്ത് മെസ്സിയും സംഘവും സെമിയില്‍

ദോഹ:വാമോസ് മാര്‍ട്ടിനസ്…. വാമോസ് അര്‍ജന്റീന….. അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇനി ലയണല്‍ മെസ്സി മാത്രമല്ല ഹീറോ ഇതാ ഒരു പേര് കൂടി. എമിലിയാനോ മാര്‍ട്ടിനെസ്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എണ്ണം പറഞ്ഞ രണ്ട് കിക്കുകള്‍ ഇടത്തോട്ടും വലത്തോട്ടും ചാടി കുത്തിയകറ്റിയ മാര്‍ട്ടിനസിന്റെ മിടുക്കില്‍ ഡച്ച് പടയെ മറികടന്ന് ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് അര്‍ജന്റീന. ഇത്രമേല്‍ ആവേശം നിറഞ്ഞ ഒരു മത്സരം ഇനിയുണ്ടാകുമോ? അടിയും തിരിച്ചടിയുമായി ആവേശക്കൊടുമുടി കയറിയ വാശിയേറിയ പോരാട്ടത്തില്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ കണ്ണീരുകുടിപ്പിച്ച് മെസ്സിയും സംഘവും സെമി ഫൈനലിലേക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന വിജയം നേടിയത്. 4-3 എന്ന സ്‌കോറിനാണ് ആല്‍ബിസെലസ്റ്റസിന്റെ വിജയം. നെതര്‍ലന്‍ഡിന്റെ ആദ്യ രണ്ട് കിക്കുകളും പാഴായപ്പോള്‍ അര്‍ജന്റീനയുടെ നാലാം കിക്കാണ് ലക്ഷ്യം കാണാതെ പോയത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. നിശ്ചിത സമയത്ത് അര്‍ജന്റീനയ്ക്കായി നഹ്വെല്‍ മൊളീന്യയും നായകന്‍ ലയണല്‍ മെസ്സിയും ലക്ഷ്യം കണ്ടപ്പോള്‍ നെതര്‍ലന്‍ഡ്‌സിനായി വൗട്ട് വെഗോര്‍സ്റ്റ് ഇരട്ട ഗോളുകള്‍ നേടി. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പെരെഡെസ്, ഗോണ്‍സാലോ മോണ്ടിയല്‍, ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവര്‍ ലക്ഷ്യം കണ്ടു. ടിയൂന്‍ കൂപ്പ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗോര്‍സ്റ്റ്, ലൂക്ക് ഡിയോങ് എന്നിവര്‍ ലക്ഷ്യം നേടി. 2014ലെ സെമിയുടെ കാര്‍ബണ്‍ കോപ്പിയായി ഇത്തവണത്തെ ഖത്തറില ക്വാര്‍ട്ടര്‍. അന്നും ഡച്ച് പടയെ ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീന കീഴടക്കിയത്. സെമി ഫൈനലില്‍ ക്രൊയേഷ്യയാണ് മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികള്‍. തലേന്ന് രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത് 45 കിലോ തീപ്പെട്ടിക്കൊള്ളി 10 വര്‍ഷത്തെ പ്രയത്‌നം, ഗിന്നസ് റെക്കോർഡ് നേടിയ ചാപ്ലിന്റെ ചിത്രം കവർ സോങ്ങുകളിൽ നിന്ന് പിന്നണി ഗാനരംഗത്തേക്ക്; ഹിറ്റായി ‘ഫോർ ഇയേഴ്സി’ലെ സോണിയുടെ ശബ്ദം മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷേ ആദ്യ ഇരുപത് മിനിറ്റില്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. പ്രതിരോധത്തില്‍ ഇരുടീമുകളും ശ്രദ്ധ ചെലുത്തിയതിനാല്‍ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറവായിരുന്നു. 22-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒരു ലോങ് റേഞ്ചറിന് ശ്രമിച്ചെങ്കിലും ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

