KSDLIVENEWS

Real news for everyone

കേരളത്തിലെ ജനങ്ങള്‍ പട്ടിണിയിലും പ്രയാസത്തിലുമെന്ന് ചെന്നിത്തല; ഫെബ്രുവരി ഒന്നിന് കേരള യാത്ര

SHARE THIS ON

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ഒന്നിന് തുടങ്ങും. കാസർകോഡ് നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ചുറ്റി സഞ്ചരിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള വിവിധ കക്ഷി നേതാക്കളും ജാഥയിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡാനന്തരം കേരളത്തിലെ ജനങ്ങൾ പട്ടിണിയും പ്രയാസവും നേരിടുകയാണ്. ആരുടെ കയ്യിലും പണമില്ലാത്ത അവസ്ഥയാണ്. കോവിഡ് രോഗികളെ പരിശോധിക്കാൻ പോലും സർക്കാർ സൗകര്യമൊരുക്കി നൽകുന്നില്ല. എല്ലാ രംഗത്തും പരാജയപ്പെട്ട ഒരു സർക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താൻ യുഡിഎഫ് തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് കേരള യാത്രയെന്നും ചെന്നിത്തല പറഞ്ഞു.
‘കഴിഞ്ഞ നാലര വർഷക്കാലമായി ജനജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുന്ന, കേരളത്തിന്റെ വികസനം മുരടിപ്പിച്ച ഒരു സർക്കാർ അധികാരത്തിലിരിക്കുകയാണ്. എല്ലാ ജനവിഭാഗങ്ങളും സർക്കാരിനെതിരായ തങ്ങളുടെ നിലപാടുകൾ പലരീതിയിൽ പ്രകടിപ്പിക്കുന്നുണ്ട്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഡിഎഫ് നേതാക്കൾ മത നേതാക്കളുമായും മറ്റും ചർച്ചകൾ നടത്തിയെന്നും അവർ ആശങ്കകൾ പങ്കുവച്ചെന്നും ചെന്നിത്തല പറഞ്ഞു.

‘യുഡിഎഫ് സർക്കാരിന്റെ കാലത്ത് 245 പാലങ്ങളാണ് പണി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇപ്പോൾ രണ്ട് പാലങ്ങൾ ഉദ്ഘാടനം ചെയ്തപ്പോൾ തന്നെ എന്തൊരുപ്രചരണ കോലാഹലങ്ങളാണ് നടത്തിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ചു ലക്ഷം പേർക്ക് വീടുകൾ വച്ചുകൊടുത്തു. ഇപ്പോൾ ഒന്നര ലക്ഷം പേർക്ക് വീടുകൾ നൽകിയെന്ന് പറഞ്ഞ് മേനി നടിക്കുകയാണ്. ഭരണരംഗത്ത് കേരളത്തിന് കൂടുതലായി ഒന്നും സംഭാവന ചെയ്യാത്ത സർക്കാരാണിത്’ – പ്രതിപക്ഷ നേതാവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!