KSDLIVENEWS

Real news for everyone

യുവന്റസ് താരം ഡിബാല മൂന്ന് ആഴ്ചയോളം പുറത്തിരിക്കും

SHARE THIS ON

ടെഹ്‌റാന്‍ : ഫൈസര്‍ വാക്‌സിന് അമേരിക്കയ്ക്ക് നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കി ഇറാന്‍. ബ്രിട്ടണിലും അമേരിക്കയിലും നിന്നുള്ള വാക്‌സിനുകള്‍ക്ക് ഇറാന്‍ പരമാധികാരി അയോത്തുള്ള അലി ഖമേനി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഇറാന്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ റദ്ദാക്കിയത്.

വെള്ളിയാഴ്ച തത്സമയ ടെലിവിഷന്‍ പരിപാടിയിലാണ് ബ്രിട്ടണ്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വാക്‌സിനുകള്‍ക്ക് ഖമേനി നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടത്.
ഇരു രാജ്യങ്ങളിലും നിര്‍മ്മിക്കുന്ന വാക്‌സിന്‍ പൂര്‍ണ്ണമായും ഫലപ്രദമല്ല. മറ്റ് രാജ്യങ്ങളെയും മലിനമാക്കാനുള്ള ശ്രമമാണ് രാജ്യങ്ങള്‍ നടത്തുന്നതെന്നും പറഞ്ഞിരുന്നു.

വാക്സിന്റെ 1,50,000 ഡോസുകള്‍ക്കാണ് ഇറാന്‍ അമേരിക്കയുമായി കരാര്‍ ഉണ്ടാക്കിയത്. കരാര്‍ റദ്ദാക്കിയ സാഹചര്യത്തില്‍ വാക്‌സിനുകള്‍ക്കായി ഇറാന്‍ റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളെ സമീപിക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!