KSDLIVENEWS

Real news for everyone

തമിഴ്നാട്; രാത്രികാല കര്‍ഫ്യൂ ജനുവരി 31 വരെ നീട്ടി

SHARE THIS ON

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടി. ഞായറാഴ്ചകളിൽ സമ്പൂർണ ലോക് ഡൗൺ തുടരും.

ഈ മാസം 14 മുതൽ 18 വരെ ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. കടകളിൽ എയർകണ്ടീഷണർ ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. അതേസമയം പൊങ്കൽ ഉത്സവകാലത്ത് യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാൻ ബസുകളിൽ 75 ശതമാനം പേർക്ക് യാത്രചെയ്യാം.

ഇതിനിടെ തമിഴ്നാട് സർക്കാർ ജല്ലിക്കട്ടിന് അനുമതി നൽകി. പരമാവധി 300 പേർക്ക് മാത്രം പങ്കെടുക്കാനാണ് അനുമതി. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ചവരെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!