KSDLIVENEWS

Real news for everyone

ഏറ്റവും സ്വാധനീമുള്ള അറബ് നേതാവായി തുടർച്ചയായ മൂന്നാം തവണയും സൗദി കിരീടാവകാശി തിരഞ്ഞെടുക്കപ്പെട്ടു

SHARE THIS ON

റിയാദ്: 2023 ലെ ഏറ്റവും  സ്വാധീനമുള്ള അറബ് നേതൃത്വ വ്യക്തിത്വം’എന്ന പദവി സ്വന്തമാക്കി  സൗദി കിരീടാവകാശി  മുഹമ്മദ് ബിൻ സൽമാൻ . ‘ആർ.ടി അറബിക്’ ചാനൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സൗദി കിരീടാവകാശി അറബ് ലോകത്ത് ഏറ്റവും സ്വധീനമുള്ള വ്യക്തിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. വോട്ട് ചെയ്ത 5,30,399 പേരിൽ 69.3 ശതമാനം (3,66,403 വോട്ടുകൾ) സൗദി കിരീടാവകാശിക്ക് ലഭിച്ചു.

കഴിഞ്ഞ ഡിസംബർ 15ന് ആണ് ആർ ടി അറബിക് ചാനൽ അഭിപ്രായ വോട്ടെടുപ്പ് ആരംഭിച്ചത്. ജനുവരി ഏഴ് വരെയാണ് വോട്ടെടുപ്പ് നടന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ‌ മുഹമ്മദ് ബിൻ സൽമാൻ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവായി തിരഞ്ഞെടുക്കപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!