കർഷകർ സമരം കൂടുതൽ ശക്ത മാക്കാനൊരുങ്ങി കർഷക സംഘടനകൾ

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു.നാല് മണിക്കൂറാണ് ട്രെയിന്‍ തടയുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാല് വരെയാണ് ട്രെയിന്‍ തടയല്‍ സമരമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഫെബ്രുവരി 12 മുതല്‍ രാജസ്ഥാനില്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, കര്‍ഷകസമരം തെറ്റിദ്ധാരണ മൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.സമരം ചെയ്യുന്ന കര്‍ഷകരോട് ആദരവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികരംഗം വര്‍ഷങ്ങളായി പ്രതിസന്ധി നേരിടുകയാണ്. ഇത് നേരിടാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ നിരന്തരം കര്‍ഷകരോട് ചര്‍ച്ച നടത്തുന്നു. കാര്‍ഷികനിയമങ്ങളില്‍ കുറവുണ്ടെങ്കില്‍ മാറ്റാന്‍ തയ്യാറാണ്. നിയമം വന്ന ശേഷം ഒരു ചന്തയും അടഞ്ഞു പോയില്ല. നിയമം വന്ന ശേഷം താങ്ങുവില കൂടിയിട്ടേ ഉള്ളു എന്നും പ്രധാനമന്ത്രി പറഞ്ഞു.

