ജില്ലയിൽ കോവിഡ് പരിശോധന വർധിപ്പിക്കും : ഒരുദിവസം ഒരു വാർഡിൽ ഒരു കുടുംബം പരിശോധന നടത്തണം

കാസർകോട്: ജില്ലയിൽ കോവിഡ് പരിശോധന വർധിപ്പിക്കാനായി ഒരു ദിവസം ഒരു വാർഡിൽ ഒരു കുടുംബം പരിശോധന നടത്താനുള്ള പദ്ധതി നടപ്പാക്കാൻ ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. തുടർച്ചയായി 14 ദിവസം ഏറ്റവും കൂടുതൽ കുടുംബങ്ങളെ കോവിഡ് പരിശോധനയ്ക്ക് ഹാജരാക്കുന്ന പഞ്ചായത്തിന് കളക്ടറുടെ പുരസ്കാരം നൽകുമെന്ന് കളക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു.https://8b314004faa92115a6b88e23fb6bbc48.safeframe.googlesyndication.com/safeframe/1-0-37/html/container.html?n=0
മാസത്തിൽ ഒരുതവണ അധ്യാപകരും വിദ്യാർഥികളും കോവിഡ് പരിശോധന നടത്തണം. ഡി.എം.ഒ. (ആരോഗ്യം) തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശോധനയ്ക്ക് സൗകര്യമൊരുക്കും. കോൾ അറ്റ് സ്കൂൾ പദ്ധതി ഊർജിതമാക്കാനും കോൾ അറ്റ് കോളേജ് പദ്ധതി ആരംഭിക്കാൻ കോളേജ് പ്രിൻസിപ്പൽമാരുടെയും യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കായിക ടൂർണമെന്റുകൾ നടത്തിയാൽ കർശന നടപടി സ്വീകരിക്കാൻ പോലീസിനോട് കളക്ടർ നിർദേശിച്ചു. ജില്ലയുടെ ചുമതലയുള്ള നോഡൽ ഓഫീസർ ജാഫർ മാലിക്ക് എ.ഡി.എം. അതുൽ എസ്.നാഥ്, ഡിവൈ.എസ്.പി. ജെയ്‌സൺ കെ. എബ്രഹാം, ഡി.ഡി.ഇ. കെ.വി.പുഷ്പ എന്നിവർ സംസാരിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി ജില്ലയിലെ ചില സ്കൂളുകളിൽ 10, 12 ക്ലാസുകൾക്ക് പുറമെ മറ്റു ക്ലാസുകൾകൂടി നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.null
അതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ച് പരിശോധന നടത്താൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകിയതായി കളക്ടർ അറിയിച്ചു.
ജില്ലയിൽ 71 പേർക്ക് കോവിഡ്
കാസർകോട്: ജില്ലയിൽ 71 പേർ കൂടി കോവിഡ് സ്ഥിരീകരിച്ചു. 89 പേർ രോഗമുക്തരായി. നിലവിൽ 842 പേരാണ് ചികിത്സയിലുള്ളത്.null
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 27,246 ആയി. ആകെ നിരീക്ഷണത്തിലുള്ളത് 6904 പേരാണ്. 1526 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു.
കർണാടക അതിർത്തിയിൽ വീണ്ടും യാത്രാ നിയന്ത്രണം വരുന്നു കേരളത്തിലെ വിദ്യാർഥികൾ കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
മംഗളൂരു: കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് വരുന്നവർക്ക് ദക്ഷിണ കന്നഡ ജില്ല ആരോഗ്യവകുപ്പ് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ കേരളത്തിൽനിന്ന് നിത്യേന വന്നു പോകുന്നത് നിയന്ത്രിക്കാൻ ജില്ലാ അതിർത്തിയായ തലപ്പാടിയിൽ നിരീക്ഷണം ശക്തിപ്പെടുത്താൻ ജില്ലാ ഭരണാധികാരികൾ തീരുമാനിച്ചു. ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ (കളക്ടർ) ഡോ. കെ.വി.രാജേന്ദ്ര, സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാർ, ജില്ലാ ആരോഗ്യ ഓഫീസർ രാമചന്ദ്ര ബയാറി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സദാശിവ എന്നിവർ നടത്തിയ ആലോചനാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. കേരളത്തിൽനിന്ന് വിവിധ ആവശ്യങ്ങൾക്കായി കർണാടകയിലേക്ക് വരുന്നവർക്ക് ആർ.ടി.പി.സി.ആർ. പരിശോധന നിർബന്ധമാക്കും. കേരളത്തിൽനിന്നുള്ള 8,000 വിദ്യാർഥികൾ ജില്ലയിൽ പഠിക്കുന്നുണ്ട്. ഇവർ നാട്ടിൽനിന്നെത്തിയാൽ കാമ്പസിൽ കയറാൻ കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.null
അയൽ ജില്ലകളിൽനിന്ന് നിത്യേന വന്നുപോകുന്നവർ നിശ്ചിത ഇടവേളയിൽ റാപിഡ് ആന്റിജൻ പരിശോധന നടത്തണം. ബസുകളിൽ നിത്യേന വന്നുപോകുന്നവർ 15 ദിവസത്തിലൊരിക്കൽ കോവിഡ് പരിശോധന നടത്തണം. കേരളത്തിൽനിന്ന് ദക്ഷിണ കന്നഡയിൽ നിത്യേന വന്നു പോകുന്നവരെ നിത്യേന നിരീക്ഷിക്കുന്നതിന് ഒട്ടേറെ പ്രായോഗിക പ്രശ്നങ്ങളുണ്ട്. എങ്കിലും യാത്രക്കാരെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ കോവിഡ് പകർച്ച തടയാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഡോ. കെ.വി.രാജേന്ദ്ര പറഞ്ഞു

