KSDLIVENEWS

Real news for everyone

യു.എ.ഇയുടെ ചൊവ്വാദൗത്യത്തിന്റെ വിജയം ഏറ്റെടുത്ത് അറബ് ലോകം

SHARE THIS ON


യു.എ.ഇയുടെ ചൊവ്വാദൗത്യത്തിന്റെ വിജയം ഏറ്റെടുത്ത് അറബ് ലോകം. ആദ്യ ചൊവ്വ ദൗത്യം വിജയിച്ചതോടെ അറബ് രാജ്യങ്ങളിലെ ചരിത്രപ്രധാന മന്ദിരങ്ങൾ ചുവപ്പണിഞ്ഞ് ആശംസ നേർന്നു.

കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവർ യു.എ.ഇ ഭരണകൂടത്തിനും ചൊവ്വ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കും അഭിനന്ദനമറിയിച്ച് സന്ദേശം അയച്ചു.

ഗൾഫ്, അറബ് മേഖലക്ക് തന്നെ അഭിമാനിക്കാവുന്ന ചരിത്ര നേട്ടമാണ് യു.എ.ഇ സ്വന്തമാക്കിയത്. മേഖലയിലെ മറ്റു രാജ്യങ്ങൾക്കും ഈ നേട്ടം പ്രചോദനം നൽകുമെന്നും നേതാക്കൾ അഭിനന്ദന സന്ദേശത്തിൽ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!