KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് കോവിഡ് വാക്സിൻ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടത്തിന് തുടക്കമായി. പോലീസ്, മറ്റു സേനാവിഭാഗങ്ങൾ, റവന്യൂ ജീവനക്കാർ, മുൻസിപ്പാലിറ്റി പഞ്ചായത്ത് ജീവനക്കാർ തുടങ്ങി കോവിഡ് മുൻനിര പോരാളികൾക്കാണ് ഇന്നുമുതൽ വാക്സിൻ നൽകുന്നത്. ഡിജിപി ലോക്നാഥ് ബഹ്റയും തിരുവനന്തപുരം ജില്ലാകളക്ടർ നവ്ജ്യോത് ഖോസയും വാക്സിൻ സ്വീകരിച്ചു. രാവിലെ തലസ്ഥാനത്തെ ജനറൽ ആശുപത്രിയിൽ വെച്ചാണ് ഇവർ വാക്സിൻ സ്വീകരിച്ചത്

ഹെഡ്ക്വാട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം തുടങ്ങി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും വാക്സിൻ സ്വീകരിച്ചു. 76,000 ത്തിൽ അധികം വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാക്സിനേഷൻ നാല് ദിവസത്തിനുള്ളിൽ തീർക്കാനാണ് ഉദ്ദേശിക്കുന്നത്.

റവന്യൂ പഞ്ചായത്ത് ജീവനക്കാർ ഉൾപ്പെടെ മൊത്തം 12 ലക്ഷത്തിലധികം മുന്നണി പോരാളികളാണ് സംസ്ഥാനത്ത് വാക്സിൻ സ്വീകരിക്കാനായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!