കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ്, സി.കെ ശ്രീധരന്‍ വൈസ് പ്രസിഡന്‍റ്

തിരുവനന്തപുരം: കെ.വി തോമസിനെ കെ.പി.സി.സി വർക്കിങ് പ്രസിഡന്റായി ഹൈക്കമാൻഡ് നിയമിച്ചു. സി.കെ ശ്രീധരൻ പുതിയ വൈസ് പ്രസിഡന്റാവും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി അകന്ന കെ.വി തോമസ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിടുന്നത് തിരിച്ചടിയാവുമെന്ന വിലയിരുത്തിയതോടെയാണ് സോണിയ ഗാന്ധി വിഷയത്തിൽ ഇടപെട്ടത്.
നിലവിൽ കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷും വർക്കിങ് പ്രസിഡന്റുമാരാണ്

