കമറുദ്ധീൻ ജയിൽ മോചിതനായി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച എം.സി. കമറുദ്ദീന്‍ എം.എല്‍.എ ജയില്‍ മോചിതനായി . 90 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കമറുദ്ദീന്‍ പുറത്തിറങ്ങിയത്. 148 വഞ്ചനാ കേസുകളാണ് എം.സി. കമറുദ്ദീനെതിരെയുണ്ടായിരുന്നത്.
ചന്തേര, കാസര്‍കോട്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. കോടതികളിലെ മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലില്‍ നിന്നും വൈകീട്ടോടെയായിരുന്നു പുറത്തിറങ്ങിയത് . നേരിട്ട് മഞ്ചേശ്വരം മണ്ഡലത്തിലെത്താനാണ് തീരുമാനം.
അതേസമയം, കേസിലെ മുഖ്യപ്രതിയായ പൂക്കോയ തങ്ങളും മകനും ഇപ്പോഴും ഒളിവിലാണ്.

