KSDLIVENEWS

Real news for everyone

യുവതി ദുരൂഹ സാഹചര്യത്തിൽ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചു

SHARE THIS ON

കാഞ്ഞങ്ങാട് : ഭർത്താവിനൊപ്പം ബന്ധുവീട്ടിൽ സൽക്കാരത്തിനുപോയി തിരികെയെത്തിയ യുവതി വീടിന്റെ രണ്ടാം നിലയിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചു . അമ്പലത്തറ , പാറപ്പള്ളി മഖാമിനു സമീപത്തെ റസാഖിന്റെ ഭാര്യ നൗഫീറ ( 24 ) യാണ് മരിച്ചത് . ഇന്നലെ രാത്രി ബന്ധുവീട്ടിൽ നടന്ന സൽക്കാരചടങ്ങിൽ പങ്കെടുത്ത ശേഷം ഇരുവരും പുലർച്ചെ വീട്ടിൽ തിരിച്ചെത്തി രണ്ടാംനിലയിലെ മുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു . ഇന്നു പുലർച്ചെ ചായ കുടിക്കാനായി താഴത്തെ നിലയിലെത്തുകയും പിന്നീട് തിരിച്ചു ചെന്നപ്പോൾ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നുവെന്നാണ് ഭർത്താവ് റസാഖ് പറയുന്നത് . ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല . മരണത്തിൽ ദുരൂഹത ഉയർന്നിട്ടുണ്ട് . മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി . അമ്പലത്തറ പൊലീസ് കേസെടുത്തു . അന്വേഷണം തുടങ്ങി . അർമീസ് ( മൂന്നര ) ഐറ ( ഒന്നര ) മക്കളാണ് . പാണത്തൂർ ഏരത്തെ മുഹമ്മദ് കുഞ്ഞിയുടെ മകളാണ് നൗഫീറ .നിലോഫർ ഏക സഹോദരിയാണ് . നൗഫീറ യാതൊരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്നും വിശദമായ അന്വേഷണം വേണമെന്ന് പിതാവ് മുഹമ്മദ് കുഞ്ഞിയും ബന്ധുക്കളും ആരോപിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!