KSDLIVENEWS

Real news for everyone

യുഎഇയില്‍ 2,087 പേര്‍ക്ക് കൂടി കോവിഡ്; 16 മരണം; 1,677 പേര്‍ക്ക് രോഗമുകതരായി

SHARE THIS ON

അബുദാബി: യുഎഇയില്‍ 2,087 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 1,677 പേര്‍ രോഗമുക്തരായപ്പോള്‍ 16 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

2,25,489 കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി. 3.28 കോടി പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,19,996 പേര്‍ക്ക് യുഎഇയില്‍ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 3,99,803 പേരാണ് രോഗമുക്തരായത്. 1,369 ജീവനുകള്‍ രാജ്യത്ത് കൊവിഡ് കാരണം നഷ്ടമായി. നിലവില്‍ 18,824 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!