കുടുംബത്തോടൊപ്പം UAE-യിലേയ്ക്ക് 5 വർഷത്തെ വിസിറ്റ് വിസ അനുവദിച്ചു തുടങ്ങി ;വിസയ്ക്ക് 750 ദിര്‍ഹം

ദുബായ്: യുഎഇ-യില്‍ പ്രവാസി കുടുംബങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങി. വര്‍ഷത്തില്‍ ആറു മാസത്തോളം യുഎഇ-യില്‍ താമസിക്കാന്‍ അനുമതി നല്കുന്നതാണ് ഇത്തരം വിസകള്‍. അഞ്ചു വര്‍ഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് സ്‌പോണ്‍സറുടെ ആവശ്യമില്ല. മാത്രമല്ല, യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുകയും ചെയ്യാം. എങ്ങനെ അപേക്ഷിക്കണം പ്രവാസികള്‍ക്ക് കുടുംബ സഹിതം യുഎഇ സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്നതാണ് അഞ്ചു വര്‍ഷത്തെ ടൂറിസ്റ്റ് വിസ. കഴിഞ്ഞ ഡിസംബറില്‍ ഇത്തരം വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട് സെക്യൂരിറ്റി- (Federal Authority for Identity, Citizenship, Customs & Port Securit)യുടെ https://icp.gov.ae എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷയോടൊപ്പം എന്തെല്ലാം രേഖകള്‍ 1. വിസ ലഭിക്കേണ്ടയാളുടെ കളര്‍ ഫോട്ടോ- പാസ്‌പോര്‍ട്ട് സൈസ് 2. പാസ്‌പോര്‍ട്ട് കോപ്പി- രണ്ടു പേജും വേണം 3. ആരോഗ്യ ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് 4. മടക്കയാത്രയുടെ വിമാന ടിക്കറ്റ് 5. യുഎഇ-യില്‍ താമസിക്കാനുള്ള ഹോട്ടലിന്റെയോ വീടിന്റെയോ വിവരങ്ങള്‍ 6. ബാങ്ക് സ്റ്റേറ്റ്‌മെന്റ്- അവസാനത്തെ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്. അക്കൗണ്ടില്‍ 4000 ഡോളറിന് തുല്യമായ തുക (ഏതാണ്ട് 3,28,074 രൂപ) ബാലന്‍സ് ഉണ്ടായിരിക്കണം അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ സ്‌കാന്‍ ചെയ്ത് ലാപ്‌ടോപിലോ മൊബൈലിലോ കമ്പ്യൂട്ടറിലോ സൂക്ഷിച്ച ശേഷം അപേക്ഷാ നടപടികള്‍ തുടങ്ങുന്നതാകും ഉചിതം. മറ്റു മാനദണ്ഡങ്ങള്‍ അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ ലഭിക്കാന്‍ മറ്റൊരു മാനദണ്ഡം കൂടിയുണ്ട്. 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കാണ് വിസ ലഭിക്കുക. അഞ്ചുവര്‍ഷത്തെ വിസയില്‍ എത്രതവണ വേണമെങ്കിലും യുഎഇ-യില്‍ വന്നു പോകാം. ഒരു തവണ വരുമ്പോള്‍ 90 ദിവസത്തില്‍ അധികം താമസിക്കാന്‍ പാടില്ല. വര്‍ഷത്തില്‍ 180 ദിവസം വരെയാണ് പരമാവധി താമസിക്കാന്‍ കഴിയുക. വിസാ ചെലവ് ഒരു വിസയ്ക്ക് 750 ദിര്‍ഹമാണ് ഫീസ്. ഓരോ വിസയക്കും 750 ദിര്‍ഹം വീതം നല്‍കുന്നതിനൊപ്പം ആകെ ഡെപോസിറ്റ് ആയി 3025 ദിര്‍ഹം അടയ്ക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇത്തരം വിസകള്‍ക്ക് സ്‌പോണ്‍സറുടെ ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഏതുരാജ്യക്കാര്‍ക്കും എവിടെയിരുന്നും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കാം. വിനോദത്തിനും ചികിത്സയ്ക്കും പഠന-ഗവേഷണങ്ങള്‍ക്കും എക്‌സിബിഷനുകളില്‍ പങ്കെടുക്കാനുമെല്ലാം പലത”

