KSDLIVENEWS

Real news for everyone

ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചു; ഒപ്പൻഹെെമർ മികച്ച ചിത്രം, സംവിധായകൻ നോളൻ, നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ മർഫി

SHARE THIS ON

ലോസാഞ്ജലീസ്: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം. 96-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ ആഘോഷിക്കപ്പെടുകയും പിന്നീട് വേട്ടയാടപ്പെടുകയും ചെയ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ജെ. റോബര്‍ട്ട് ഒപ്പൻഹെെമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒപ്പൻഹെെമറാണ് മികച്ച ചിത്രം. ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഒപ്പൻഹെെമറെ വെള്ളിത്തിരയിൽ അവതരിപ്പിച്ച കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരവും നേടി. പതിമൂന്ന് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ഒപ്പന്‍ഹൈമര്‍ ചിത്രം ഏഴ് വിഭാഗങ്ങളില്‍ പുരസ്‌കാരം നേടി.  പുവര്‍ തിങ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി. റോബര്‍ട്ട് ഡൗണി ജൂനിയറാണ് മികച്ച നടന്‍ ഒപ്പന്‍ഹൈമറിലെ അഭിനയത്തിനാണ് അദ്ദേഹത്തെ പുരസ്‌കാരം തേടിയെത്തിയത്. ദ ഹോള്‍ഡോവേഴ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിയായി.

ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററായിരുന്നു പുരസ്‌കാര പ്രഖ്യാപന വേദി. ജിമ്മി കിമ്മലാണ് അവതാരകന്‍. മാർട്ടിൻ സ്കോസെസിയുടെ കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണിന് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിക്കുമെന്ന് വ്യാപക പ്രചരണങ്ങളുണ്ടായിരുന്നു. എട്ട് നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ച ബാര്‍ബിക്ക് മികച്ച ഒറിജില്‍ സോങ്ങ് വിഭാഗത്തില്‍ മാത്രമായിരുന്നു പുരസ്‌കാരം ലഭിച്ചത്. അമേരിക്കന്‍ ഫിക്ഷന്‍, അനാറ്റമി ഓഫ് എ ഫോള്‍, ബാര്‍ബി, ദ ഹോള്‍ഡോവേഴ്‌സ്, മാസ്‌ട്രോ, ര്‍, പാസ്റ്റ് ലീവ്‌സ്, ദ സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിനായി മത്സരിച്ച മറ്റു സിനിമകൾ.

നിഷ പൗജ സംവിധാനം ചെയ്ത ഇന്ത്യൻ ഡോക്യുമെന്ററി ചിത്രം ‘ടു കിൽ എ ടൈഗർ’ മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ മത്സരത്തിനുണ്ടായിരുന്നു. ഝാർഖണ്ഡിലെ ഒരു പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ടു കിൽ എ ടൈഗർ ഇതുവരെ നേടിയത്. എന്നാൽ യുക്രെെൻ ‍ഡോക്യുമെന്ററിയായ 20 ഡേയ്‌സ് ഇൻ മരിയോപോളിനെയാണ് പുരസ്കാരം തേടിയെത്തിയത്.

പുരസ്‌കാര പട്ടിക ഇങ്ങനെ

“മികച്ച സിനിമ- ഒപ്പൻഹൈമർ
മികച്ച നടി- എമ്മ സ്റ്റോൺ (പുവർ തിങ്ങ്‌സ്)
മികച്ച സംവിധായകൻ- ക്രിസ്റ്റഫർ നോളൻ (ഒപ്പൻഹെെമർ )
മികച്ച നടൻ- കിലിയൻ മർഫി (ഒപ്പൻഹെെമർ )
മികച്ച ഒറിജിനൽ സ്‌കോർ- ഒപ്പൻഹൈമർ
മികച്ച ഒറിജിനൽ സോങ്- ബാർബി
മികച്ച സഹനടൻ – റോബർട്ട് ഡൗണി ജൂനിയർ (ഒപ്പൻഹൈമർ)
മികച്ച എഡിറ്റർ- ജെന്നിഫർ ലേം (ഒപ്പൻഹൈമർ)
മികച്ച വിഷ്വൽ എഫക്ട്- ഗോഡ്‌സില്ല മൈനസ് വൺ (തകാശി യമാസാക്കി)
മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം വാർ ഈസ് ഓവർ കരസ്ഥമാക്കി.

ലിലി ഗ്ലാഡ്സ്റ്റൺ- കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവർ മൂൺ
സാന്ദ്ര ഹുല്ലർ- അനാറ്റമി ഓഫ് ദ ഫാൾ
കരേ മുലിഗൻ- മാസ്‌ട്രോ
എമ്മ സ്‌റ്റോൺ- പുവർ തിംഗ്‌സ്

മികച്ച സംവിധായകൻ

ജസ്റ്റിൻ ട്രെറ്റ്- അനാറ്റമി ഓഫ് ദ ഫാൾ
മാർട്ടിൻ സ്‌കോസെസി- കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവർ മൂണ്

ക്രിസ്റ്റഫർ നോളൻ -ഒപ്പൻഹൈമർ
യോർഗോസ് ലാൻതിമോസ്- പുവർ തിംഗ്‌സ്
ദ സോൺ ഓഫ് ഇന്ററസ്റ്റ്- ജോനാഫൻ ഗ്ലേസർ

മികച്ച നടന്‍

ബ്രാഡ്‌ലി കൂപ്പര്‍-മാസ്‌ട്രോ
കോള്‍മാന്‍ ഡൊമിങ്കോ- റസ്റ്റിന്‍
പോള്‍ ഗിയാമാറ്റി- ദ ഹോള്‍ഡോവേഴ്‌സ്
കിലിയന്‍ മര്‍ഫി- ഒപ്പന്‍ഹൈമര്‍
ജെഫ്രി റൈറ്റ്- അമേരിക്കന്‍ ഫിക്ഷന്‍

മികച്ച നടി

അനെറ്റേ ബെനിങ്- ന്യാഡ്
ലിലി ഗ്ലാഡ്സ്റ്റണ്‍- കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്‍
സാന്ദ്ര ഹുല്ലര്‍- അനാറ്റമി ഓഫ് ദ ഫാള്‍

കരേ മുലിഗന്‍- മാസ്‌ട്രോ
എമ്മ സ്‌റ്റോണ്‍- പുവര്‍ തിംഗ്‌സ്

മികച്ച സംവിധായകൻ

ജസ്റ്റിൻ ട്രെറ്റ്- അനാറ്റമി ഓഫ് ദ ഫാൾ
മാർട്ടിൻ സ്‌കോസെസി- കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവർ മൂണ്
ക്രിസ്റ്റഫർ നോളൻ -ഒപ്പൻഹൈമർ
യോർഗോസ് ലാൻതിമോസ്- പുവർ തിംഗ്‌സ്
ദ സോൺ ഓഫ് ഇന്ററസ്റ്റ്- ജോനാഫൻ ഗ്ലേസർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!