KSDLIVENEWS

Real news for everyone

വി.എസ് സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്: ഒഴിവാക്കിയെന്ന പ്രചരണം അസംബന്ധമെന്ന്‌; എം.വി ഗോവിന്ദൻ

SHARE THIS ON

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.

വിഎസ് സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും. ദേശാഭിമാനി അഭിമുഖത്തിലാണ് എംവി ഗോവിന്ദന്‍റെ വിശദീകരണം. മധുരയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തിന് ശേഷം ക്ഷണിതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിമ്മിന്‍റെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ നേതാവാണ് വിഎന്ന് എന്ന് എം വി ഗോവിന്ദൻ പറഞ്ഞു.ക്ഷണിക്കപ്പെടേണ്ട നേതാക്കളുടെ കാര്യത്തില്‍ സിപിഎം തീരുമാനമെടുക്കുമ്ബോള്‍ അതില്‍ ആദ്യ പേര് വിഎസിന്‍റേതാകും.’വിഎസിനെ ക്ഷണിതാവാക്കില്ല എന്നത് അടിസ്ഥാനവിരുദ്ധമായ വാർത്തയാണ്.സംസ്ഥാന കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനകള്‍ പലഭാഗത്തുനിന്നും വരുന്നില്ല.ചില ഭാഗത്തുനിന്ന് വന്നത് അവർ തന്നെ തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു

പദവിയുടെ പേരില്‍ പാർട്ടിയെ വെല്ലുവിളിച്ച മുതിർന്ന നേതാവ് എ. പത്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും. സംസ്ഥാന നേതൃത്വത്തെ പോലും വെട്ടിലാക്കിയ പരസ്യ പ്രതിഷേധത്തില്‍ ശക്തമായ നടപടി വന്നേക്കും. പത്മകുമാറിനേ കാണാൻ ആറന്മുളയിലെ വീട്ടില്‍ ഇന്നലെ രാത്രി ബിജെപി നേതാക്കള്‍ എത്തിയതിലും നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ട്..തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോർജിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതിലാണ് പതമകുമാറിന്‍റെ വിരോധം. കൊല്ലം സമ്മേളനത്തില്‍ നിന്ന് ഇറങ്ങി പോയ പത്മകുമാർ അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും തുറന്നടിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!