രഞ്ജി ട്രോഫി താരം മുഹമ്മദ് അസ്ഹറുദ്ദീന് ജന്മ നാട്ടിൽ ഊഷ്മള സ്വീകരണം

തളങ്കര: രഞ്ജി ട്രോഫി ക്രിക്കറ്റിലെ മികച്ച നേട്ടവുമായി ജന്മനാട്ടിലെത്തിയ മുഹമ്മദ് അസ്ഹറുദ്ധീന് വൻ സ്വികരണമാണ് വിവിധ സംഘടനകളും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് നൽകിയത്. തളങ്കര കടവത്ത് ടാസ് ക്ലബ്ബ് പരിസരത്ത് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വന്നിറങ്ങിയ അസ്ഹറുദ്ധീനെ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ബൊക്കെ നൽകി സ്വീകരിച്ചു. നഗരസഭ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ സഹീർ ആസിഫ്, ഖാലിദ് പച്ചക്കാട്, നഗരസഭ കൗൺസിലർ സിദ്ധീഖ് ചക്കര, ടി.എ. ഷാഫി വിവിധ ക്ലബ്ബ് ഭാരവാഹികളായ പി.മാഹിൻ മാസ്റ്റർ, കെ.എസ്.അഷ്റഫ്, നാസർ ചെർക്കളം, ഹസ്സൻ പതിക്കുന്നിൽ, മുഹമ്മദ് കുഞ്ഞി വാസ് ക്ലബ്ബ്, സമീർ പടാൻസ് ക്ലബ്ബ്, സുബൈർ യു.എ. ബ്ലൈസ് ക്ലബ്ബ്, നൗഷാദ് ബായിക്കര യഫ തായങ്ങാടി, സലിം കസബ്, അഷ്റഫ് (അസ്റു) ഷരീഫ് സാഹിബ്,എ.എം. അബ്ദുല്ല കുഞ്ഞി,നാസിർ കുന്നിൽ, ഹുസൈനാർ പതിക്കുന്നിൽ, അബ്ദുൽ ഖാദർ ഉമ്പു, ഉമേഷ്, സത്താർ ഹാജി പടിഞ്ഞാർ, ഇരിട്ടി മുഹമ്മദ്, ഷിഹാബ് കടവത്ത്, റഫീഖ് ബംബൻ,ആബിദ് മാസ്റ്റർ, ഉസ്മു പടിഞ്ഞാർ, നാസിർ നാച്ചി ,റംഷി തുടങ്ങിയ വിവിധ മേഖലകളിലുള്ളവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.



