നിലമ്പൂർ എക്സ്പ്രസ്: ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക് ഈ സിനിമ സഞ്ചരിക്കുന്നു.
സംഗീതം SP വെങ്കിടേഷ്, ക്യാമറ അജയൻ J വിൻസൻ്റ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – പ്രിറ്റി എഡ്വേർഡ്,കൃഷ്ണകുമാർ, സഹസംവിധാനം – ദീപക് നാരായണൻ ,ബിനിൽ ,വാർത്താവിതരണം ഏബ്രഹാം ലിങ്കൺ. മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്തും തൊടുപുഴയിലുമായി ഉടൻ ആരംഭിക്കുന്നു.