KSDLIVENEWS

Real news for everyone

സ്വർണ്ണ വിലയില്‍ വര്‍ധന. പവന് 80 രൂപ കുടി. 35,760 രൂപയായി

SHARE THIS ON

കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്നു വര്‍ധിച്ചത്. വില 35,760 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4470ല്‍ എത്തി.

കഴിഞ്ഞ വെള്ളിയാഴ്ച എണ്‍പതു രൂപ ഉയര്‍ന്ന പവന്‍ വില പിന്നീടുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

മാസത്തിന്റെ തുടക്കത്തില്‍ 35,040 രൂപയായിരുന്നു വില. ഇതു പടിപടിയായി വര്‍ധിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!