ഗ്ലാസ് ബ്രിഡ്ജ് തകര്‍ന്നു; ചൈനയിലെ പാലത്തില്‍ തൂങ്ങിനില്‍ക്കുന്ന യുവാവിന്റെ ചിത്രം വൈറല്‍

ബീജിങ്: ചൈനയിലെത്തുന്ന ഏതൊരു വിനോദസഞ്ചാരിയേയും ആകർഷിക്കുന്ന ഒന്നാണ് ഗ്ലാസ് പാലങ്ങൾ. മീറ്ററുകളോളം ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഗ്ലാസ് പാലങ്ങളിൽ കയറാൻ കുറച്ച് ധൈര്യവും വേണം. പക്ഷേ കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു ഗ്ലാസ് പാലത്തിൽ കയറി യുവാവ് ഇത് തകർന്നതിനെ തുടർന്ന് 330 അടി ഉയരത്തിലാണ് കുടുങ്ങിയത്. കനത്ത കാറ്റിലായിരുന്നു പാലം തകർന്നത്. തുടർന്ന് യുവാവ് പാലത്തിെൻറ കൈവരികളിൽ തൂങ്ങികിടന്ന് ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു.
ചൈനീസ് നഗരമായ ലോങ്ജിങ്ങിലെ സ്വകാര്യ റിസോർട്ടിലായിരുന്നു പാലത്തിെൻറ ഗ്ലാസ് പാളികൾ തകർന്ന് വീണത്. യുവാവ് പാലത്തിൽ കയറിയതും കനത്ത കാറ്റടിക്കുകയും പിന്നീട് ഗ്ലാസ് പാളികൾ തകരുകയുമായിരുന്നു. പാലം തകരുന്നതിെൻറ വിഡിയോ ചൈനീസ് സമൂഹമാധ്യമമായ വെബിബോയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കുറേ സമയം പാലത്തിൽ കുടുങ്ങിയ യുവാവിനെ പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് രക്ഷിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അറിയിച്ച അധികൃതർ യുവാവിന് കൗൺസിലിങ് നൽകുമെന്നും വ്യക്തമാക്കി.
Tags:
chinese glass bridge

