KSDLIVENEWS

Real news for everyone

മഹാരാഷ്ട്ര, ഡല്‍ഹി ഉള്‍പ്പെടെയുള്ള 18 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്നു – കേന്ദ്രം

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുറയുന്നതിന്റെ സൂചന കാണുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 18 ഇടത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.13 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. ആറ് സംസ്ഥാനങ്ങളിൽ 50,000 മുതൽ ഒരു ലക്ഷം വരെ സജീവ കേസുകളുണ്ട്. 17 സംസ്ഥാനങ്ങളിൽ 50,000 ൽ താഴെയാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം.
മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, തെലങ്കാന, ജാർഖണ്ഡ്, ലഡാക്ക്, ദാമൻ അൻഡ് ദീയു, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി കുറയുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഹരിയാണ, ഛത്തീസ്ഗഢ്, ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിലും പ്രതിദിന കേസുകകൾ തുടർച്ചയായി കുറയുകയാണ്.എന്നാൽ കർണാടക, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ഒഡീഷ, പഞ്ചാബ്, അസം, ജമ്മു കശ്മീർ, ഗോവ, ഹിമാചൽ പ്രദേശ്, പുതുച്ചേരി, മണിപ്പൂർ, മേഘാലയ, ത്രിപുര, നാഗാലാൻഡ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകളിൽ വർധനയുണ്ട്. 26 സംസ്ഥാനങ്ങളിൽ ഇപ്പോഴും 15 ശതമാനത്തിൽ കൂടുതൽ പോസിറ്റിവിറ്റി നിരക്ക് ഉണ്ടെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ പറഞ്ഞു
അതിനിടെ,രാജ്യത്താകമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21 ശതമാനമാണെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!