KSDLIVENEWS

Real news for everyone

മാർട്ടിനെതിരെയുള്ള രണ്ടാമത്തെ പരാതിയും അന്വേഷിക്കുന്നു; പോലീസിന് ശ്രദ്ധക്കുറവ് ഉണ്ടായി-കമ്മീഷണര്‍

SHARE THIS ON

കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടാൻ വൈകിയതിൽ പോലീസിന് ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് സിറ്റി പോലീസ് കമ്മിഷണർ സി എച്ച് നാഗരാജു. മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ കണ്ടപ്പോഴുമാണ് ക്രൂരതയെക്കുറിച്ച് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. പ്രതി മാർട്ടിൻ ജോസഫിനെ പിടികൂടിയ ശേഷം കൊച്ചിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

പ്രതി മാർട്ടിൻ ജോസഫിനെതിരേ മറ്റൊരു യുവതിയും സമാനമായ പരാതി കൊടുത്തിട്ടുണ്ട്. ആ കേസും അന്വേഷിക്കും. അതേസമയം മാർട്ടിനെതിരേയും ഈ ഗ്രൂപ്പിനെതിരേയും ഇനിയും എന്തെങ്കിലും പരാതിയുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയാണ്. കൂടാതെ ഇവരുടെ വരുമാന മാർഗങ്ങൾ, സാമ്പത്തിക ഇടപാട് എന്നിവയെ സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നും കമ്മിഷണർ മാധ്യമങ്ങളോട് പറഞ്ഞു.https://17c63f3087fda5156def724b0c143c53.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0

യുവതിയെ കൊച്ചിയിലെ ഫ്ളാറ്റിൽ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ കഴിഞ്ഞ ദിവസം രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ മുണ്ടൂർ കിരാലൂരിലെ ചതുപ്പ് നിലത്തിൽ നിന്നും നാട്ടുകാരുടെ സഹായത്തോടുകൂടിയാണ് മാർട്ടിൻ പോലീസ് പിടിയിലായത്. ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച ധനേഷ്, ജോൺജോയ്, ശ്രീരാഗ് എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ ഉപയോഗിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി മാർട്ടിൻ ജോസഫിനെ ഇന്നും നാളെയുമായി മറൈൻഡ്രൈവിനടുത്തുള്ള ഫ്ളാറ്റിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!