KSDLIVENEWS

Real news for everyone

സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

SHARE THIS ON

ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വായ്പാ പരിധി കേന്ദ്ര സർക്കാർ ഉയർത്തി. ഭരണ പരിഷ്ക്കാരം നടപ്പിലാക്കിയ ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ,കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വായ്പയെടുക്കാനും അനുമതിയുണ്ട്. നേരത്തെ തന്നെ കേന്ദ്രം നിർദ്ദേശിച്ച ചില പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ വായ്പാ പരിധി ഉയർത്തുന്നതിന് അനുമതി കൊടുത്തിരിക്കുന്നത്. നാല് പരിഷ്കാരങ്ങളാണ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയിരിക്കുന്നത്. ഇതിൽ റേഷൻ, വൈദ്യുതി വിതരണ രംഗത്തുള്ള പരിഷ്കരണം ഉൾപ്പെടെയുള്ളവ കേന്ദ്രം നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളം അടക്കം 23 സംസ്ഥാനങ്ങൾക്ക് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വായ്പ എടുത്തു കഴിഞ്ഞിട്ടുമുണ്ട്. സംസ്ഥാന സർക്കാരിന്റെ ഭരണ തലത്തിൽ വരുത്തേണ്ട പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടാണ് മൊത്തം ജിഡിപിയുടെ അഞ്ച് ശതമാനത്തിൽ കൂടുതൽ കേന്ദ്രം നേരത്തെ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയത്. 23 സംസ്ഥാനങ്ങൾ ഇതുവരെയായി ഈ ആനുകൂല്യം ഉപയോഗിച്ച് പണം കടമെടുക്കുകയും ചെയ്തുകഴിഞ്ഞിട്ടുണ്ട്. കേരളത്തിനും ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട് എന്നാണ് ധനമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!