KSDLIVENEWS

Real news for everyone

സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും വാഹനങ്ങളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്നു; രാഷ്ട്രീയ നേതാക്കള്‍ പോലും നിയമം ലംഘിക്കുന്നു- ഹൈക്കോടതി

SHARE THIS ON

ദില്ലി: സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും വാഹനങ്ങളില്‍ ഇപ്പോഴും കറുത്ത സ്റ്റിക്കര്‍ പതിക്കുന്നുവെന്ന് ഹൈക്കോടതി. സ്ത്രീ സുരക്ഷ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിണ് വാഹനങ്ങളുടെ ഗ്ലാസുകളില്‍ സണ്‍ഫിലിം ഒട്ടിക്കാന്‍ ഹൈക്കോടതിക്ക് ഉത്തരവിറക്കേണ്ടി വന്നത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പോലും ഇപ്പോഴും ഈ നിയമം പാലിക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. എല്ലാവര്‍ക്കും നിയമം ലംഘിക്കാനാണ് തിടുക്കമെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. തീവണ്ടിയില്‍ സ്ത്രീ ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി കാറുകളിലെ സണ്‍ഫിലിം നിരോധനത്തെക്കുറിച്ച്‌ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!