രാജ്യത്ത് 24 മണിക്കൂറിനിടെ 41,506 പേര്‍ക്ക് കോവിഡ്; 895 മരണം; ആശ്വാസമായി രോഗമുക്തര്‍ മൂന്ന് കോടിയിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നത് തുടരുന്നു. 24 മണിക്കൂറിനിടെ 41,506 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 895 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,08,040 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 41,526 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ എണ്ണം 2,99,75,064 ആയി ഉയര്‍ന്നു. നിലവില്‍ 4,54,118 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 37,60,32,586 പേര്‍ക്ക് വാക്സിന് നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു