KSDLIVENEWS

Real news for everyone

വെര്‍ജിന്‍ ഗാലക്ടിക്കിന്‍റെ ആദ്യ ബഹിരാകാശ ദൌത്യം; ചരിത്ര നിമിഷത്തിനായി ലോകം കാത്തിരിക്കുന്നു

SHARE THIS ON

ന്യൂ മെക്‌സിക്കോയിലെ സ്‌പേസ്‌പോര്‍ട്ട് അമേരിക്കയില്‍ നിന്ന് ജൂലൈ 11 ഞായറാഴ്ച മദര്‍ഷിപ്പ് വിഎംഎസ് ഈവില്‍ നിന്ന് ആരംഭിക്കുന്ന വിഎസ്എസ് യൂണിറ്റിയിലാണ് റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവും യാത്ര ചെയ്യുന്നത്. സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്‍റെ  കമ്പനി വെര്‍ജിന്‍ ഗാലക്ടിക്ക് നിര്‍മ്മിച്ച ബഹിരാകാശ വിമാനത്തില്‍ ബഹിരാകാശത്തേക്ക് പറക്കും. ആമസോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും കോടീശ്വരനായ എതിരാളി ജെഫ് ബെസോസ് ബഹിരാകാശത്തേക്ക് പറക്കും എന്നു പ്രഖ്യാപിച്ചതിന് ഒന്‍പത് ദിവസം മുമ്പ് ബഹിരാകാശത്ത് എത്താനാണ് റിച്ചാര്‍ഡിന്റെ പദ്ധതി.  ന്യൂ മെക്‌സിക്കോയിലെ സ്‌പേസ്‌പോര്‍ട്ട് അമേരിക്കയില്‍ നിന്ന് ജൂലൈ 11 ഞായറാഴ്ച മദര്‍ഷിപ്പ് വിഎംഎസ് ഈവില്‍ നിന്ന് ആരംഭിക്കുന്ന വിഎസ്എസ് യൂണിറ്റിയിലാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. അദ്ദേഹത്തിന്റെ 71-ാം ജന്മദിനത്തിന് ഒരാഴ്ച മുമ്പാണ് അസാധാരണമായ ഈ യാത്ര,  കൂടാതെ യൂണിറ്റ് 22 ടെസ്റ്റ് ഫ്‌ലൈറ്റ് എന്ന് വിളിക്കപ്പെടുന്ന മറ്റ് അഞ്ച് പേരും അദ്ദേഹത്തോടൊപ്പം ചേരും. ഇത് ബഹിരാകാശ വിമാനത്തിനുള്ള 22-ാമത്തെ പരീക്ഷണ വിമാനമാണ്. ചീഫ് ബഹിരാകാശയാത്രികന്‍ ബെത്ത് മോസസ് (ബഹിരാകാശയാത്രികന്‍ 002), ലീഡ് ഓപ്പറേഷന്‍സ് എഞ്ചിനീയര്‍ കോളിന്‍ ബെന്നറ്റ് (ബഹിരാകാശയാത്രികന്‍ 003), സിരിഷ ബാന്‍ഡ്‌ല (ബഹിരാകാശയാത്രികന്‍ 004) എന്നിവരും ഈ യാത്രയില്‍ പങ്കെടുക്കും. ഇതില്‍ സിരിഷ ഇന്ത്യന്‍ വംശജയാണ്. അതേസമയം റിച്ചാര്‍ഡ് ബ്രാന്‍സണ്‍ന്‍റെ  വെര്‍ജിന്‍ ഗാലക്ടിക്ക് യാത്രയെ വളരെ ആകാംക്ഷയോടെയാണ് കേരളവും കാണുന്നത്. ലോക സഞ്ചാരിയായ സന്തോഷ് ജോര്‍ജ് കുളങ്ങര, ഈ വാഹനത്തിലാണ് തന്‍റെ ബഹിരാകാശയാത്ര നിശ്ചയിച്ചിരിക്കുന്നത്. ബഹിരാകാശ ടൂറിസം യാത്രയ്ക്ക് അവസരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരില്‍ ഒരാളാകുവാന്‍ ഒരുങ്ങുകയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. അതിനാല്‍ ഈ വാഹനത്തിന്‍റെ ആദ്യയാത്രയെ വളരെ ഗൌരവമായി അദ്ദേഹം അടക്കം കാണുന്നു. വിഎംഎസ് ഈവിന്‍റെ എത്രമത്തെ ബാച്ചിലാണ് ബഹിരാകാശത്തേക്ക് പോകുന്നത് എന്ന് വെളിപ്പെടുത്തിയില്ലെങ്കിലും, ഇതിന് വേണ്ട പരിശീലനങ്ങളും, പരിശോധനകളും പൂര്‍ത്തീയാക്കിയതായി സന്തോഷ് ജോര്‍ജ് കുളങ്ങര നേരത്തെ ഫേസ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!