KSDLIVENEWS

Real news for everyone

യുഎഇയില്‍ പെര്‍ഫ്യൂം ഫാക്ടറിയില്‍ വന്‍ തീപിടിത്തം;
നാല് എമിറേറ്റുകളില്‍ നിന്നെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കിയത്.

SHARE THIS ON

ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ പെര്‍ഫ്യൂം ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീ പടര്‍ന്നു പിടിച്ചത്. ഉമ്മുല്‍ഖുവൈനിലെ ഉമ്മുല്‍ തൗബ് ഏരിയയിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. നാല് എമിറേറ്റുകളില്‍ നിന്നെത്തിയ സിവില്‍ ഡിഫന്‍സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഉമ്മുല്‍ഖുവൈന്‍ സിവില്‍ ഡിഫന്‍സിനൊപ്പം, റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളിലെ സിവില്‍ ഡിഫന്‍സ് സംഘവുമെത്തിയാണ് തീയണച്ചത്. ഫാക്ടറിയില്‍ നിന്നും പരിസരത്തു നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. കൂടുതല്‍ വ്യാപിക്കുന്നതിന് മുമ്പ് തന്നെ തീയണയ്ക്കാനായി. സ്ഥലത്ത് തണുപ്പിക്കല്‍ നടപടികളും പൂര്‍ത്തിയാക്കി. തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!