KSDLIVENEWS

Real news for everyone

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട നിയമ പാലകരെ പോലീസ് സ്റ്റേഷനിൽ ചെന്ന് കൈകാര്യം ചെയ്യുമെന്ന് സിപിഎം ഏരിയ സെക്രട്ടറിയുടെ ധിക്കാര പരമായ ഭീഷണി പ്രസംഗം ജനാധിപത്യത്തോടുള്ള വെല്ലുവിളി: യു.ഡി.എഫ്

SHARE THIS ON

കുമ്പള: പൊതു പണിമുടക്ക് ദിനത്തിൽ സീതാംഗോളിയിൽ കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടഞ്ഞു നിർത്തുകയും ചെയ്ത് കൊണ്ട് ഗുണ്ടായിസം നടത്തിയ സിപിഎം പ്രവർത്തകരുടെ അക്രമാസക്തമായ പ്രവണതയെ ധൈര്യ പൂർവ്വം നേരിട്ട് അക്രമികളെ അറസ്റ്റ് ചെയ്തു  മുഖം നോക്കാതെ ജയിലിൽ അടപ്പിച്ച കുമ്പള പോലിസ്ന്റെ ധീരവും ശക്തവുമായ നിയമ നടപടിയെ  യു ഡി എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം ചെയർമാൻ അസീസ് മരിക്കെ, ജനറൽ കൺവീനർ മഞ്ജുനാഥ ആൾവ എന്നിവർ അഭിനന്ധിച്ചു പോലീസ് ഉദ്യോഗസ്ഥന്മാരെ  സ്റ്റേഷനിൽ കയറി വേണ്ടുന്നത് ചെയ്യുമെന്നും സ്ഥലം മാറ്റമോ പണിഷ് മൻ്റോ അല്ല ചെയ്യാനുദ്ധേശിക്കുന്നത് കായികമായി സ്റ്റേഷനിൽ കയറി കൈകാര്യം ചെയ്യും എന്ന് പറയുന്ന സിപിഎം ഏരിയ സെക്രട്ടറിയുടെ പ്രസംഗം പൊതു സമൂഹത്തോടുള്ള വെല്ലുവിളിയും  ഭരണത്തിന്റെ തണലിൽ മൈക്ക് കയ്യിൽ കിട്ടിയാൽ എന്തു തോന്നിയാസവും  വിളിച്ചു പറയാം എന്നും ജനദ്വോഹ ഭരണത്തിൽ അണികൾ കോഴിഞ്ഞു പോകുന്നത് പിടിച്ചു നിർത്താൻ  വേണ്ടിയാണ്  ഇങ്ങനെ വിളിച്ചു പറയുന്നത് എന്നും  സത്യസന്ധമായി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെ വീര്യം കെടുത്താൻ മാത്രമേ ഇത്തരം വെല്ലുവിളികൾ ഹേതുവാകുവെന്നും നാടിൻറെ സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഇത്തരം നേതാക്കന്മാരെ പിടിച്ചു കെട്ടാൻ സിപിഎം സംസ്ഥാന നേതൃത്വം മുന്നോട്ടു വരണമെന്നും പോലീസ് സ്റ്റേഷനിൽ കയറി  സത്യസന്തമായി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥൻമാർക് സംരക്ഷണം കൊടുക്കാൻ യുഡിഎഫ് പ്രവർത്തകർ നിർബന്ധിതരാകുമെന്നും  നേതാക്കന്മാർ പ്രസഥാവനയിൽ കൂട്ടി ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!