രാജമല പെട്ടിമുടി ദുരന്തം : ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു ; മൊത്തം മരണം 51 ആയി
ഇടുക്കി : രാജമല:-കേരളത്തെ നടുക്കിയ രാജമല പെട്ടിമുടി ദുരന്തത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.പെട്ടിമുടി അരുവിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി.എസ്‌റ്റേറ്റ് ഉടമകളായ കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്കനുസരിച്ച് 20 പേരെ ഇനിയും കണ്ടെത്താനുണ്ട്. കണ്ടെത്താനുള്ളതിലേറെയും കുട്ടികളാണ്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ട ലയങ്ങളില്‍നിന്നും 12 പേര്‍ മാത്രമാണു രക്ഷപ്പെട്ടത്.
കനത്ത മഴയും വെള്ളക്കെട്ടും ഉരുള്‍പ്പൊട്ടി ഒലിച്ചിറങ്ങിയ വലിയ പാറക്കൂട്ടങ്ങളും തെരച്ചില്‍ ദുഷ്‌കരമാക്കുന്നുണ്ട് .കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.