കാസർഗോഡ് ജില്ലയിലും ആന്റി ബാക്ടീരിയ ഫിൽട്രേഷൻ മാസ്ക് വിതരണം ചെയ്തു.
രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിരോധ മാസ്കുകളിൽ
ചെലവു ചുരുങ്ങിയതും യൂറോപ്യൻ സാങ്കേതികതവിദ്യയും കൂടി ചേർന്നതുമായ മാസ്ക്ണ് ഐജി ഫെയ്സ് മാസ്ക്ക്. കോവിഡ് പോലുള്ള വൈറസുകളിൽ നിന്നും പരി പൂർണ്ണമായ പ്രതിരോധമാണ് ഐജി ഫെയ്സ് മാസ്കിന്റെ പ്രത്യേകത. ബാക്ടീരിയകൾ നുഴഞ്ഞു കയറുന്നതിനെ പ്രതിരോധിക്കാൻ തക്കത്തിലുള്ള അളവുകോലാണ് ബാക്ടീരിയ ഫിൽട്രേഷൻ . ഇത്തരത്തിൽ 98 നും മുകളിലാണ് ഐജി മാസ്കിന്റെ പ്രതിരോധം. അതിനാൽ തന്നെ കോവിഡ് വ്യാപനം തടയാൻ ഐജി മാസ്കുകൾക്കാവുമെന്നാണ് പഠനം.
സംസ്ഥാനത്തെ സഹകരണം ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഐജി മാസ്ക് ഔദ്യോഗികമായി പുറത്തിറക്കിയത് തുടർന്ന് പിന്നീടുള്ള നാളുകളിൽ പോലീസ് ആസ്ഥാനത്ത് വെച്ച് ഐജി ലോക് നാഥ് ബഹ്റ ഐപിഎസ് എഡിജിപി മനോജ് എബ്രഹാം കേരള ട്രാഫിക് ഐ ജി യും കോവിഡ് 19 സ്റ്റേറ്റ് നോഡൽ ഓഫീസറുമായ ജി ലക്ഷ്മണൻ ഐപിഎസ് എന്നിവർ ഐജി മാസ്ക് ഏറ്റു വാങ്ങുകയുണ്ടായി. ഇതിൻറെ കാസർകോട് ജില്ലാതല വിതരണം ഉൽപാതകരിൽ ഒരാളായ മുസ്തഫ മഷ്ഹൂർ തങ്ങൾ അഷ്റഫ് കർളയ്ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.
കണ്ണൂർ സ്കൈ പേൾ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ മുജീബ് കമ്പാർ ശുഹൈബ് തൃക്കരിപ്പൂർ ആദിൽ ത്ക്കരിപൂർ എന്നിവർ സംബന്ധിച്ചു