KSDLIVENEWS

Real news for everyone

ബ്രിട്ടനിൽ കടലുകാണാനെത്തിയവരുടെ മുകളിലേക്ക് പാറക്കെട്ടുകൾ ഇടിഞ്ഞുവീണു, തലനാഴിരയ്‌ക്ക് രക്ഷ –വിഡിയോ

SHARE THIS ON

ബ്രിട്ടൻ∙ പൈതൃക വിനോദസഞ്ചാര കേന്ദ്രത്തിൽ കടൽ കാണാനെത്തിയവർക്ക് മുകളിലേക്ക് പാറക്കെട്ട് ഇടിഞ്ഞുവീണു. സഞ്ചാരികൾ അത്‌ഭുതകരമായി രക്ഷപ്പെട്ടു. ബിട്ടനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഡോർസെറ്റ് വെസ്റ്റ് ബേയിലായിരുന്നു സംഭവം. നിരവധി സ‍ഞ്ചാരികളെത്തുന്ന പ്രദേശമാണിത്. സഞ്ചാരികൾ ദൃശ്യങ്ങൾ പകർത്തി ഭംഗി ആസ്വദിക്കുന്നതിനിടയിലാണ് ചെളിയും പൊടിപടലവുമായി പറക്കെട്ട് ഇടിഞ്ഞത്. വലിയ തോതിൽ ഇടിയുന്നതിന് തൊട്ടുമുൻപ് സഞ്ചാരികൾ ഓടിമാറിയതിനാലാണ് വലിയ അപകടമൊഴിവായത്. ചെളിയും പൊടിയും അടക്കമുള്ളവ കടലിലേക്ക് പതിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വെസ്റ്റ് ബേ അടച്ചു.  150 അടി ഉയരത്തിൽ നിന്നായിരുന്നു പാറക്കൂട്ടം ഇടിഞ്ഞുവീണത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. ഡോർസെറ്റ് കൗൺസിലും ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സഞ്ചാരികൾക്ക് അപകടമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രത്തിന്റെ ചിത്രം പകർത്തുന്നതിനിടയിൽ പാറക്കെട്ട് ഇടിയുന്നത് കണ്ട് ഓടിമാറുന്നത് ദൃശ്യങ്ങളിൽ കാണാനാകും.  അതേസമയം ആളുകൾ കൂടുതലായി എത്തുന്ന പ്രദേശത്ത് ഇത്തരമൊരു അപകടം ഉണ്ടായതിന്റെ ഞെട്ടലിലാണ് സ‍ഞ്ചാരികൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!