KSDLIVENEWS

Real news for everyone

തെളിവിന്റെ അഭാവം
അലനും താഹയും ഇന്ന് ജയില്‍ മോചിതരാകും

SHARE THIS ON

കൊച്ചി: കൊച്ചി എന്‍ഐഎ കോടതി ജാമ്യം അനുവദിച്ച പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബും താഹാ ഫസലും ഇന്ന് ജയില്‍ മോചിതരാകും. ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കളില്‍ ഒരാളും അടുത്ത ബന്ധുവും കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാകും. പാസ്പോര്‍ട്ട് കെട്ടിവെക്കുന്നത് അടക്കം 11 ഉപാധികളോടെയാണ് ആണ് കോടതി ജാമ്യം അനുവദിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ ഇരുവര്‍ക്കും പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 1നായിരുന്നു പന്തീരാങ്കാവ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. കേസ് പിന്നീട് എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.അലനും താഹയും മാവോയിസ്റ്റ് അനുഭാവമുള്ളവര്‍ എന്ന് പറയുമ്പോഴും തീവ്രവാദ ആശയങ്ങളുടെ പ്രചാരകരായോ എന്നതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!