KSDLIVENEWS

Real news for everyone

ബൈക്കുമായി ഓടിയ കള്ളൻ വാഹനാപകടത്തിൽ പെട്ടു ; കള്ളൻ ഓടിച്ച ബൈക്ക് ഇടിച്ചതാകട്ടെ , ആ വണ്ടിയുടെ ഉടമ ഓടിച്ച കെഎസ്ആർടിസി ബസിലും

SHARE THIS ON

മോഷ്ടിച്ച ബൈക്കുമായി പാഞ്ഞ കള്ളന്‍ വാഹനാപകടത്തില്‍ പെട്ടു. കള്ളന്‍ ഓടിച്ച ബൈക്ക് ഇടിച്ചതാകട്ടെ, ആ വണ്ടിയുടെ ഉടമ ഓടിച്ച കെഎസ്‌ആര്‍ടിസി ബസിലും. കൊച്ചി ഉദയംപേരൂര്‍ നടക്കാവിനു സമീപം വ്യാഴാഴ്ച വൈകീട്ടായിരുന്നു നാടകീയ സംഭവം.

ബസിന്റെ പിന്നില്‍ ബൈക്കിടിച്ച്‌ വീണയാളെ എഴുന്നേല്‍പ്പിക്കുന്നതിനിടെയാണ് ബസ് ഡ്രൈവറായ ബിജു അനി സേവ്യര്‍ ബൈക്ക് ശ്രദ്ധിച്ചത്. കോട്ടയത്ത് ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ ബൈക്കാണെന്ന് മനസ്സിലായതോടെ യുവാവിനെ കൈയോടെ പിടികൂടി ചോദ്യം ചെയ്തു.

ചങ്ങനാശ്ശേരി സ്വദേശി ജിജോ എന്ന യുവാവാണ് പിടിയിലായത്. ഇയാളെ ഉദയംപേരൂര്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. യുവാവിന്റെ പക്കല്‍ നാല് മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബൈക്ക് കാണാതായതിന് ബിജു കോട്ടയം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!